മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ജന്തർ മന്തർ മിന്നൽ പ്രക്ഷോഭത്തിൽ അറസ്റ്റിലായ സിജെപി നേതാക്കൾക്ക് ജാമ്യം തള്ളി കോടതി. സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർക്കാണ് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിട്ടുണ്ട്. രേഖകളിൽ പൊരുത്തക്കേട് എന്ന് വ്യക്തമാക്കിയ കോടതി രണ്ട് ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. അഞ്ച് ദിവസമായി തടവിലായിരുന്ന ഇരുവരുടെയും റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. മനപ്പൂർവം നിയമനടപടി വൈകിപ്പിക്കുന്നു എന്ന് സിജെപി വ്യക്തമാക്കിയിരുന്നു. കോടതി സാങ്കേതിക നടപടികൾ നീട്ടുന്നു എന്ന് അഭിഭാഷകൻ ചൂണ്ടികാട്ടി.




0 تعليقات