സമ്മര്ദത്തിന് വഴങ്ങില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കില്ലെന്നും കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളായി മാറ്റാനുള്ള ശ്രമങ്ങള് നടക്കുന്നുണ്ടെന്നും ബംഗ്ലാദേശില് നടന്നതുപോലെ ഇവിടെ ഭരണമാറ്റത്തിന് ശ്രമിക്കുന്നുവെന്നും രാജ്നാഥ് സിങ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. രാഹുല് ഗാന്ധിയ്ക്കെതിരേയും കോണ്ഗ്രസിനെതിരേയും രൂക്ഷവിമര്ശനമാണ് അദ്ദേഹം ഉയര്ത്തിയത്. രാഹുല് ഗാന്ധിയുടേയും കോണ്ഗ്രസിന്റേയും അവസരവാദ രാഷ്ട്രീയമാണ് നമ്മള് കാണുന്നത്. പൊതുജനാഭിപ്രായത്തെ മാനിക്കാന് രാഹുല് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ താല്പ്പര്യങ്ങള്ക്കായി ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാന് കഴിയില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു. രാഹുല് ഗാന്ധി പൊതുജനാഭിപ്രായത്തെ മാനിക്കണം. തന്റെ രാഷ്ട്രീയ പങ്കിനെക്കുറിച്ച് സ്വയം വിലയിരുത്തുകയും വേണം.സ്ഥാപനങ്ങളെ അപകീര്ത്തിപ്പെടുത്താനുള്ള ശ്രമങ്ങള് നടക്കുന്നു.രാജ്യത്ത് യുവാക്കളെ അവസര രാഷ്ട്രീയത്തില് കരുക്കളായി ഉപയോഗിക്കുന്നു.ബംഗ്ലാദേശിലെ സംഭവങ്ങളുടെ മാതൃകയില് ഭരണ മാറ്റമാണ് ചിലര് ആഗ്രഹിക്കുന്നു. മറ്റു ചിലര് സര്ക്കാരിനെ അട്ടിമറിക്കാന് ധിക്കാരപൂര്വ്വം ആഹ്വാനം ചെയ്യുന്നു.ജനാധിപത്യ സ്ഥാപനങ്ങളെ തകര്ക്കുക, രാജ്യം കത്തിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഏക അജണ്ട. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഗാന്ധിജിയുടെ പേര് ഉപയോഗിക്കാനുള്ള എല്ലാ ധാര്മ്മിക അവകാശങ്ങളും കോണ്ഗ്രസിന്റെ നേതാക്കള്ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞതായും രാജ്നാഥ് സിങ് ആഞ്ഞടിച്ചു. കോണ്ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ലക്ഷ്യം അടിസ്ഥാന ഭരണഘടനാ ചട്ടക്കൂട് പൊളിച്ച് രാജ്യം കത്തിക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.





0 تعليقات