ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ സംഘത്തിന് നേരെയുള്ള ആക്രമണം; പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമം, അറസ്റ്റിലായത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെന്ന് സൂചന


ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിലെ പ്രതികളെ രക്ഷിക്കാൻ പൊലീസി​ന്റെ ശ്രമം. ആക്രമികളെ വീട്ടിൽ പോകാൻ അനുവദിച്ചെന്നാണ് ആരോപണം. അറസ്റ്റിലായത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണെന്നും സൂചനയുണ്ട്. കൊല്ലം കൊട്ടാരക്കരയിൽ ആണ് തീർഥാടക സംഘം ആക്രമണത്തിന് ഇരയായത്. സ്ത്രീകൾ അടക്കമുള്ള അയ്യപ്പഭക്തരെ നാലംഗ മദ്യപസംഘം ആക്രമിക്കുകയായിരുന്നു. ഒന്നര വയസുള്ള കുഞ്ഞിനടക്കം ആക്രമണത്തിൽ പരുക്കേറ്റു. വാഹനങ്ങൾ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. അക്രമം തടയാൻ ശ്രമിച്ച മറ്റൊരു വാഹനയാത്രക്കാരെയും സംഘം ആക്രമിച്ചു.



Post a Comment

0 Comments