ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗ്യാനേഷ്കുമാർ ഒരുമ്പിട്ടിറങ്ങിയതെന്ന് പിണറായി വിജയൻ; 'സർക്കാരിനെ തെരഞ്ഞെടുക്കേണ്ടത് ജനങ്ങൾ'


കണ്ണൂർ: അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ രാജ്യത്ത് ബോധപൂർവം ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനെ തെരെഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കേണ്ടത് നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണെന്നും പിണറായി പറ‌ഞ്ഞു. ചില വിഭാഗങ്ങൾക്ക് വോട്ട് നിഷേധിച്ചാലെ അധികാരം നിലനിർത്താൻ കഴിയൂവെന്ന് അധികാരത്തിലുള്ളവർ വിചാരിക്കുകയാണ്. ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗ്യാനേഷ്കുമാർ ഒരുമ്പിട്ടിറങ്ങിയത്. ഗ്യാനേഷ് കുമാറിന്റെ നടപടികൾ ചോദ്യം ചെയ്യാനുള്ള എല്ലാവരെയും ഒരുമിപ്പിക്കുക എന്നത് പ്രധാനമാണെന്നും പിണറായി പറഞ്ഞു. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ഓരോരുത്തർക്കും ഓരോ തരത്തിൽ ശക്തിയുണ്ടാവും. എല്ലാവരെയും കൂട്ടിയാൽ വലിയ ശക്തിയുണ്ടാകും. ഇത് സിപിഎം തിരിച്ചറിഞ്ഞു. ജനപ്രതിനിധികൾ പ്രക്ഷോഭത്തിൽ ആക്രമിക്കപ്പെടുന്നുണ്ട്. ചോദ്യം ചെയ്യൽ ശക്തിപ്പെട്ടു വരികയാണ്. അതിന്റെ മുന്നിൽ ഇടതു വിദ്യാർത്ഥി യുവജന സംഘടനകൾ വരുന്നു. എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും ബിജെപി സർക്കാരിന് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പു പരാജയത്തിൽ സിപിഎമ്മിനെ തകർക്കുന്നതിനു വേണ്ടി ഇറങ്ങുന്ന വലതു പക്ഷം മതി മറന്നു ആഹ്ലാദിച്ചു. സിപിഎം പൂർണമായി തകരുന്നതിന്റെ തുടക്കമാണ് ഈ പരാജയമെന്നാണ് പ്രചാരണം. തെരഞ്ഞെടുപ്പ് വിജയത്തിൽ മതി മറന്നു ആഹ്ലാദിക്കുകയോ, പരിജയത്തിൽ നിരാശയിലാകുകയോ ഇല്ല. തെറ്റു തിരുത്തി മുന്നോട്ട് പോകാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടി മറി കടന്നു പോകുമെന്ന ആത്മവിശ്വാസമാണ് പാർട്ടിക്ക്. സിപിഎമ്മിനെ എഴുതിത്തള്ളാറായി എന്ന് കരുതിയവർക്ക് തന്നെ തിരുത്തേണ്ടി വരുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ അതിന്റെ ഫലം വലതു ശക്തികളെ അമ്പരപ്പിച്ചു. കേരളത്തിൽ മാത്രമല്ല രാജ്യത്താകെ സിപിഎം ഇന്നത്തെ സാഹചര്യത്തിൽ സുപ്രധാന പങ്കു വഹിക്കുന്നു. രാജ്യത്തെ മഹാശക്തിയല്ല സിപിഎം. കൂടുതൽ കരുത്തോടെ സിപിഎം, വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. പാർട്ടിയുടെ ഇടപെടൽ ശേഷിയെ എല്ലാവരും അംഗീകരിക്കുന്നുവെന്നും പിണറായി പറഞ്ഞു.



Post a Comment

0 Comments