അസംസ്കൃത എണ്ണ വില 110 ഡോളർ കടന്നതോടെ ഇന്ത്യയിൽ ഇന്ധന വില ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 109.9 ഡോളറിലാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇത് വലിയ ആശങ്കയാണ് ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. നവംബറിൽ ഇന്ത്യയിലെ ഇന്ധന വില ഉയർന്നേക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു. അടുത്ത വർഷം ആരംഭത്തിൽ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് ഇന്ധന വില വർധിപ്പിക്കാൻ പറ്റിയ സാഹചര്യമാണെന്ന് ഒക്സ്ഫണ്ട് ഇക്കണോമിക്സ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മെയ് മാസത്തിലെ ഇന്ധന വില വർധനയുടെ പകുതിയോളം അടുത്ത മാസം ഉയരാൻ സാധ്യതയുണ്ടെന്നും അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പണപ്പെരുപ്പനിരക്ക് 6.5 ശതമാനമായി ഉയരാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ധല വില വർധിക്കുന്നതിലൂടെ ഇന്ത്യയിലെ പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയുമുണ്ട്.





0 Comments