വിസ്റ്റാഡോം കോച്ച് വരുന്നു; കേരളത്തിൽ ആദ്യം മധുര- ഗുരുവായൂർ എക്സ്പ്രസിൽ.

 



എക്സിക്യുട്ടീവ് സീറ്റിൽ ചാഞ്ഞ് കിടന്ന് വലിയ ഗ്ലാസ്സ് ജനലിലൂടെ പുറം കാഴ്ചകളും ആകാശ ദൃശ്യങ്ങളും ആസ്വദിച്ചുള്ള തീവണ്ടിയാത്ര.


സുന്ദരമായ ഈ യാത്രാനുഭവം തീർക്കാൻ വിസ്റ്റാഡോം കോച്ചുകളുള്ള ട്രെയിൻ കേരളത്തിലും എത്തുന്നു. ഇതിന്റെ ഉദ്ഘാടന സർവീസ് മധുര - ഗുരുവായൂർ എക്സ്പ്രസ്സിൽ 22-ന് ആരംഭിക്കും.


പുലർച്ചെ 2.30ന് ഗുരുവായൂരിലെത്തും. രാവിലെ 5.50-ന് മധുരയ്ക്ക് പുറപ്പെടും. രാത്രി 7.10-ന് മധുരയിലെത്തും.


കൊല്ലം-പുനലൂർ-ചെങ്കോട്ടപാത വഴി പച്ചപ്പുനിറഞ്ഞ കുന്നിൻ ചെരിവുകളും പുഴകളും കണ്ട് മനം നിറയ്ക്കുന്ന വിധമാണ് ഈ യാത്ര.


ആഴ്ചയിൽ 4 ദിവസമാണ് സർവീസ്. മധുരയിൽ നിന്ന് ഗുരുവായൂരിലേക്ക്‌ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയും ഗുരുവായൂരിൽ നിന്ന് മധുരയിലേക്ക്‌ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുമാണ് സർവീസ്.


സാധാരണ കോച്ചുകളെക്കാൾ നീളം കൂടിയ വിസ്റ്റാഡോം എസി കോച്ചിൽ വിമാനയാത്രയുടെ അനുഭവമാകും. ദക്ഷിണ റെയിൽവേ പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ കോച്ച് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.


യാത്രക്കാരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണെങ്കിൽ സർവീസ് സ്ഥിരപ്പെടുത്തുമെന്ന് ഇതിന്റെ ചുമതലയുള്ള സീനിയർ കമേഴ്‌സ്യൽ ഡിവിഷണൽ മാനേജർ നിധിൻ നാർഭട്ട് പറഞ്ഞു. നവംബർ അഞ്ച് വരെയുള്ള ബുക്കിങ് കഴിഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയോ www.irctc.co.in എന്ന സൈറ്റ് വഴി ബുക്ക് ചെയ്യാം.


44 എക്സിക്യുട്ടീവ് സ്ലീപ്പർ സീറ്റുകൾ, വൈഫൈ സൗകര്യം, ഗുരുവായൂർ - മധുര യാത്രനിരക്ക്- 1875 രൂപ. ഗുരുവായൂർ - തൃശ്ശൂർ വരെ 515 രൂപ.

إرسال تعليق

0 تعليقات