കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കുന്ന സാമ്പത്തിക നയത്തിന്റെ അനുബന്ധമാണ് യുഡിഎഫ് ഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾക്ക് അനുസൃതമായ സമീപനമാണ് അവയെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കിഫ്ബിയുടെ സഹായം കൊണ്ടാണ് വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയത്. വികസനത്തിന് ആവശ്യമായ ഭൂമി കണ്ടത്തുക എന്നത് ഗവൺമെന്റ് ഉത്തരവാദിത്വമാണ്. അതാണ് എൽഡിഎഫ് ഗവൺമെന്റ് നടപ്പാക്കിയത്. കിഫ്ബി പദ്ധതികൾ അനിശ്ചിതത്വത്തിൽ ആക്കരുത് എന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി ആക്രമണത്തെയും ടി.പി രാമകൃഷ്ണൻ വിമർശിച്ചു. ഇഡിയുടെ ലക്ഷ്യം സദുദ്ദേശപരമാണോ എന്ന് പരിശോധിക്കണമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷനേതാവ് താമസിക്കുന്ന വീട് ഔദ്യോഗിക വസതി തന്നെയാണ് ആ വീട്ടിലാണ് റെയ്ഡ് നടത്തിയതെന്നും ടി പി രാമകൃഷ്ണൻ ചോദിച്ചു.
0 Comments