പ്രധാനമന്ത്രിയുടെ ഓഫീസിലെ (പി.എം.ഒ.) ഉയർന്ന ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ട് യുവതി പശ്ചിമ ബംഗാൾ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി.

 

കൊൽക്കത്ത: പ്രധാനമന്ത്രിയുടെ ഓഫീസിലെ (പി.എം.ഒ.) ഉയർന്ന ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ട് യുവതി പശ്ചിമ ബംഗാൾ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി.വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സംസ്ഥാന സെക്രട്ടേറിയറ്റായ നബാനിൽ പ്രവേശിച്ച യുവതി പിന്നീട് ഡൽഹിയിൽ അറസ്റ്റിലായി. അകങ്ഷ യെന്ന യുവതിയാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം നടക്കുന്നത്.തെറ്റായ വിവരങ്ങൾ നൽകി പശ്ചിമ ബംഗാൾ പൊതുമരാമത്ത് മന്ത്രി അജയ് പൊദ്ദാറുമായി ഇവർ കൂടിക്കാഴ്‌ച ഉറപ്പിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള നബാനിലെ മന്ത്രിയുടെ ഓഫീസിലേക്ക് സുരക്ഷാ പരിശോധനകളെല്ലാം മറികടന്ന് യുവതി പ്രവേശിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

സംഭാഷണത്തിനിടയിൽ യുവതിയുടെ വാക്കുകളിലെ വൈരുദ്ധ്യം തോന്നിയ മന്ത്രി പൊദ്ദാർ അവരുടെ ഔദ്യോഗിക പദവിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. തന്റെ കളി പുറത്തായെന്ന് മനസ്സിലായ യുവതി പെട്ടെന്ന് തന്നെ അവിടെനിന്നും കടന്നുകളയുകയായിരുന്നു.

മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ ഉടൻ തന്നെ നിയമപാലകരെ വിവരമറിയിച്ചു, തുടർന്ന് ഷിബ്‌പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ യുവതി ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറിയിട്ടുണ്ടെന്ന് കണ്ടെത്തി. പിന്നാലെ ബംഗാൾ പോലീസിൻ്റെ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ ഡൽഹിയിലേക്ക് യാത്ര തിരിക്കുകയും, വ്യാഴാഴ്‌ച ഡൽഹിയിലെ വസതിയിൽ വെച്ച് യുവതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.കൂടുതൽ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കൊൽക്കത്തയിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ ട്രാൻസിറ്റ് റിമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗാൾ പോലീസ് അറിയിച്ചു. പ്രാദേശികമായി സഹായികൾ ഉണ്ടായിരുന്നോ എന്ന് തങ്ങൾ അന്വേഷിക്കുന്നുണ്ട്, കൂടാതെ മന്ത്രിമായുള്ള കൂടിക്കാഴ്‌ച ഉറപ്പാക്കാൻ ഉപയോഗിച്ച രേഖകൾ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.



Post a Comment

0 Comments