സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വനിതാ കൺവെൻഷൻ കണ്ണൂരിൽ നടന്നു.

 



കണ്ണൂർ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വനിതാ കൺവെൻഷൻ കണ്ണൂരിൽ നടന്നു.

സംസ്ഥാന വനിത സബ് കമ്മിറ്റി കൺവീനർ പ്രൊഫ കെഎ സരള പതാക ഉയർത്തിയതോടെയാണ് സമ്മേളനം നടന്നത്.

കെ.വി. സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജനറൽ സിക്രട്ടറി

അമരവിള  രാമകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു കെ.വി സുമേഷ് എം എൽ എ ആദര സമർപ്പണം നടത്തി.


സംസ്ഥാന ജോയിൻ്റ് കൺവീനർ ഡോ. സുനന്ദകുമാരി അധ്യക്ഷയായി. സ്വാഗത സംഘം ചെയർമാൻ കെ.പി സുധാകരൻ സ്വാഗതം പറഞ്ഞു.

പ്രൊഫ.കെ.എ സരള റിപ്പോർട്ട് അവതരിപ്പിച്ചു. വി.എ എൻ നമ്പൂതിരി, വി നാരായണൻ, എൻ ബാലകൃഷ്ണൻ മാസ്റ്റർ, എം.വി ശ്യാമള , പി.എൻ ശാന്താമണി എന്നിവർ സംസാരിച്ചു


വയോജനങ്ങൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്തു



Post a Comment

0 Comments