ഇരിക്കൂർ: സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നടക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് ഏക് ദിൻ ഏക്ഘണ്ടാ, ഏക് സാഥ് മെഗാ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സൗമിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി അബ്ദുൾ റഹിമാൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി. ഷംസുദ്ദീൻ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി ജോസഫ്, സെക്രട്ടറി വി.വി പ്രവീൺ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ യു.പി അബ്ദുൾ റഹിമാൻ, ആർ. സുജി, കെ.കെ ശൈലജ, ടെസ്സിഇമ്മാനുവൽ, യു. ലക്ഷ്മണൻ, ആർ. മിനി എന്നിവരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.




0 Comments