യാതൊരു നിയമവും പാലിക്കാതെ സ്പാ നടത്തുന്നു, നിയമനിർമ്മാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു: രമേശ് ചെന്നിത്തല


തൃശൂർ: യാതൊരു നിയമവും പാലിക്കാതെ സ്പാ നടത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും നിയമനിർമാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അനധികൃതമായി സ്പാ നടത്തി ലൈംഗിക ചൂഷണം വ്യാപകം എന്ന പരാതി ഉയർന്നു. മൂന്ന് നാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുന്നുണ്ട് എന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകൾക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു നിയമവും പാലിക്കാതെ നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. തൂഫാൻ കൂടുതൽ വ്യാപകമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജനങ്ങൾ എല്ലാ പ്രദേശങ്ങളിലും സഹകരിക്കുന്നുണ്ട്. ആ സഹകരണത്തിന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗം 30 ശതമാനത്തിൽ ഏറെ കുറഞ്ഞു. അക്രമ സംഭവങ്ങളും കൊലപാതക പ്രശ്നങ്ങളും കുറയുന്നു. ക്രമസമാധാന പ്രശ്നങ്ങളും കുറയുന്നുവെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിച്ചു. ഓപ്പറേഷൻ തൂഫാൻ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അഭ്യന്തര മന്ത്രി വ്യക്തമാക്കി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമയി സംസാരിച്ചു. എല്ലാ മേഖലകളിലും ഇത് ശക്തിപ്പെടുത്തുമെന്നും എല്ലാ ജില്ലകളിലും ഇത് മുന്നോട്ട് കൊണ്ടുപോകുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. പത്മജ വേണു​ഗോപാഷ കോൺഗ്രസിലേക്ക് വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് വാർത്ത ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.



إرسال تعليق

0 تعليقات