ഇഡി വേട്ടയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണ നടപടികൾ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ മാസ്റ്റർ. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന വിധിയായി ഇതിനെ കാണുന്നുവെന്നും പിണറായിക്കെതിരെ കേസ് കെട്ടിച്ചമക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പക പോക്കലാണെന്ന് മുൻപേ പറഞ്ഞിരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. പിണറായി വിജയൻ്റെ ഹർജി പരിഗണിക്കണമായിരുന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത്. വീണ്ടും പരിഗണിക്കണം എന്ന് പ്രത്യേകം ആവശ്യപ്പെട്ടിരിക്കുന്നു. സർക്കാരിനെ കോടതി വിമർശിച്ചിരുന്നു. എന്തുകൊണ്ട് അപ്പീൽ പോയില്ല എന്നാണ് കോടതി ചോദിച്ചത്. ഏകപക്ഷീയമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമവ്യവസ്ഥ ഉയർത്തിപ്പിടിക്കുന്ന വിധിയാണ് ഇപ്പോൾ ഉണ്ടായത്. നിയമപരമായ പോരാട്ടത്തിൽ നല്ല വിധിയാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായത്. ഇ ഡിയ്ക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ. അതേസമയം, ഒരാഴ്ചത്തേക്കാണ് പിണറായി വിജയനെതിരായ അന്വേഷണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.



0 تعليقات