‘ചികിത്സാ പിഴവ് മറച്ചു വച്ചിട്ട് കാര്യമില്ല’: അനാസ്ഥ തുറന്ന് സമ്മതിച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ


ആരോ​ഗ്യവകുപ്പിലെ അനാസ്ഥ തുറന്ന് സമ്മതിച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ചികിത്സാ പിഴവ് മറച്ചു വച്ചിട്ട് കാര്യമില്ലെന്നും അത് ആരോഗ്യ വകുപ്പിനെ പ്രയാസപ്പെടുത്തുന്നുവെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സാപ്പിഴവിന്റെ പേരിൽ മരണം സംഭവിക്കുന്നത് ദുഃഖകരമാണ്. നാലഞ്ചു കേസുകളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തതെന്നും മുരളീധരൻ വ്യക്തമാക്കി. ചില കേസുകൾ സ്വാഭാവികമായും സംഭവിക്കുന്ന കാര്യങ്ങളാണെന്നാണ് ഈ പിഴവിനെക്കുറിച്ച് മുരളീധരൻ നടത്തിയ ന്യായീകരണം. ചില കേസുകൾ ഗൗരവമുള്ളതാണ്. കോട്ടയത്ത് സംഭവിച്ചത് ഗൗരവമുള്ള കേസാണ്. ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. റിപ്പോർട്ട് എന്റെ കയ്യിൽ കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ പോലെയല്ല കോട്ടയത്തെ വിഷയം. അത് ന്യായീകരിക്കാൻ കഴിയില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. കോട്ടയത്ത് സംഭവിച്ചത് ഗൗരവമായ വിഷയമാണ്. അതിൽ എന്തുവേണമെന്ന് സർക്കാർ ഗൗരവമായി ആലോചിക്കും. തുടർന്ന് നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.



Post a Comment

0 Comments