കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ മറന്ന് സർക്കാർ


തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ മറന്ന് സർക്കാർ. ജീവനക്കാരുടെ DA കുടിശ്ശിക വലിയതോതിൽ തുടരുന്നതോടൊപ്പം NPS ഇലെ കുടിശ്ശിക 450 കോടി കടന്നു. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പ്രിയദർശിനി പദ്ധതി മൂലമുള്ള അമിത ജോലി ഭാരത്തെ കുറിച്ചുള്ള പരാതികൾ ഉയരുന്നതിനിടയിലാണ് കെഎസ്ആർടിസി ജീവനക്കാർ മറ്റൊരു ആരോപണം കൂടി ഉന്നയിക്കുന്നത് . ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക നൽകാൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. കൂടാതെ നാഷണൽ പെൻഷൻ സ്‌കീമിലേക്ക് തൊഴിലാളികൾക്കായ അടയ്‌ക്കേണ്ട തുകയുടെ കുടിശ്ശിക 450 കോടി കടന്നതായും പ്രതിപക്ഷ സംഘടനകൾ. NPS ൽ കുടിശ്ശിക തുടരുന്നതോടെ വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ കിട്ടാത്ത സ്ഥിതിയാണ്. അതോടൊപ്പം നോൺ ഡിപ്പാർട്ട്മെന്റൽ റിക്കവറി കുടിശ്ശികയും കെ എസ് ആർ ടി സി അടച്ചു തീർക്കാനുണ്ടെന്ന് ജീവനക്കാർ പറയുന്നു. NDR അടയ്ക്കുന്നതിൽ കെ എസ് ആർ ടി സി വീഴ്ച വരുത്തുന്നതോടെ വിരമിക്കുന്ന ഘട്ടത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് നേരിടേണ്ടിവരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധികളാണ്. ഇത്തരത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ സർക്കാർ തുടരുന്ന അവഗണനയിൽ പ്രതിഷേധിക്കാനാണ് സംഘടനകളുടെ തീരുമാനം. ഈ മാസം 24ന് കെഎസ്ആർടിസി ഡിപ്പോകൾ കേന്ദ്രീകരിച്ച് സിഐടിയു പ്രതിഷേധം സംഘടിപ്പിക്കും. കൂടാതെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് ബിഎംഎസിന്റെയും തീരുമാനം.



Post a Comment

0 Comments