കെഎസ്ഇബി യുടെ വയറുകളും കമ്പികളും മോഷ്ടിച്ചു കടത്താൻ ശ്രമിച്ച രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ .

 



 

കണ്ണൂർ:കെഎസ്ഇബിയുടെവൈദ്യുത കമ്പികളും വയറുകളും മോഷ്ടിച്ചു ലോറിയിൽ കടത്താൻ ശ്രമിച്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കണ്ണവം പോലീസിന്റെ പിടിയിൽ.ഉത്തർപ്രദേശ് സ്വദേശികളായ രവി (30) അമൻകുമാർ (32) എന്നിവരാണ് പിടിയിലായത്

മോഷ്ടിച്ച വസ്തുക്കൾ കടത്താൻ ഉപയോഗിച്ച നാഷണൽ പെർമിറ്റ് ലോറിയും കണ്ണവംപോലീസ് കസ്റ്റഡിയിൽ എടുത്തു

ഞായറാഴ്ച്ച രാവിലെ 10 ന്കോളയാട് കെഎസ്ഇബി ഓഫീസിനു മുന്നിൽ സൂക്ഷിച്ച വസ്തുക്കളാണ് ഇവർ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത് കെ എസ് ഇബി കരാർ ജീവനക്കാരെന്ന വ്യാജേനെയായിരുന്നു കൊള്ളയടിക്കാൻ ശ്രമിച്ചത് എന്നാൽ ഇതു ശ്രദ്ധയിൽ പെട്ട നാട്ടുകാർ പൊലിസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് രണ്ടുപേരും പിടിയിലായത് പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Post a Comment

0 Comments