എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയെ ബംഗളൂരുവിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.

 




ആലക്കോട്: ആലക്കോട് സ്വദേശിയായ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയെ ബംഗളൂരുവിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട് കൊട്ടയാട് കവലയ്ക്ക് സമീപത്തെ കുഴിക്കണ്ടത്തിൽ പുത്തൻപുരയിൽ സജിയുടെ മകൻ എം.എസ്. ജോയൽ (18) ആണ് മരിച്ചത്. ബംഗളൂരുവിലെ ദേവനഹള്ളി ജി ടി ടി സി കോളേജിൽ ഇലക്ട്രോണിക്സ് ആന്റ് എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്. സജിയും കുടുംബവും വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. ഹോസ്റ്റലിൽ താമസിച്ചാണ് ജോയൽ പഠിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ സഹപാഠികൾ കണ്ടെത്തുകയായിരുന്നു.

മരണകാരണം അറിവായിട്ടില്ല. രാവിലെ കോളേജിൽ പോയിരുന്ന ജോയൽ ഉച്ചയോടെ ഹോസ്റ്റലിൽ തിരിച്ചെത്തിയിരുന്നു.ചൊവ്വാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വൈകിട്ടോടെ ബംഗളൂരു സെയ്ൻറ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.അമ്മ:ഷീബ (നഴ്‌സ്,ബംഗളുരു ),സഹോദരി: പ്രിയ(വിദ്യാർഥിനി).




Post a Comment

0 Comments