കേരളത്തിൽ സർക്കാരിൻ്റെ ഒത്താശയോടുകൂടി സൃഷ്ടിക്കപ്പെട്ട കൃത്രിമ വൈദ്യുതി പ്രതിസന്ധി: ജി ആർ അനിൽ


കേരളത്തിൽ സർക്കാരിൻ്റെ ഒത്താശയോടെ സൃഷ്ടിക്കപ്പെട്ട കൃത്രിമ വൈദ്യുതി പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് ജി ആർ അനിൽ എം എൽ എ. നിയമസഭയിൽ അടിന്തര പ്രമേയം അവതിരിപ്പിക്കുകയായിരുന്നു എം എൽ എ. അഞ്ചുമാസം മാത്രമാണ് സർക്കാരിന് പ്രായം. പക്ഷേ വീണ്ടും പവർകട്ടിലേക്ക് ജനങ്ങളെ തള്ളി വിട്ടു. യു ഡി എഫ് ഭരണം വരുമ്പോഴെല്ലാം പവർകട്ടും ലോഡ് ഷെഡ്ഡിങ് ഉണ്ടാകുന്നു എന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള കാരണം നയപരമായ കാര്യങ്ങൾ തന്നെയാണ്. അപ്രഖ്യാപിത പവർകട്ടിനെ തുടർന്ന് ശസ്ത്രക്രിയ പോലും മാറ്റിവെക്കേണ്ട അവസ്ഥ വരെ ഉണ്ടായി. കറൻ്റ് എപ്പോൾ പോകുമെന്നോ എത്ര സമയം പോകും എന്നോ ആർക്കും അറിയില്ല. വൈദ്യുതി പ്രതിസന്ധിയെ നിസാരമായി ആദ്യം കണ്ടു. തമിഴ്നാടുമായി ഉഭയകക്ഷി ചർച്ച നടത്തി വൈദ്യുതി എത്തിക്കുന്നതിനു വേണ്ടിയുള്ള മാർഗങ്ങൾ പോലും സ്വീകരിച്ചില്ല. ഇതാണ് പ്രതിസന്ധി മൂർച്ഛിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം കഴിവുകേടുകൾ മറച്ചുവെക്കാൻ ഒരു കരാർ എൽഡിഎഫ് റദ്ദാക്കി എന്ന കള്ള പ്രചാരണം നടത്തുന്നു. അത് റദ്ദാക്കണമെന്ന് പറഞ്ഞ ഐ എ എസ് ഉദ്യോഗസ്ഥൻ ഇന്ന് നിങ്ങടെ ഗുഡ് ബുക്കിലാണെന്നും കരാർ റദ്ദാക്കിയതിനുശേഷവും വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധിക്ക് പിന്നിൽ വ്യക്തമായ സ്വകാര്യവൽക്കരണ നീക്കം ഉണ്ട് പുതിയ വൈദ്യുതി കണക്ഷന് വൻതോതിൽ നിരക്ക് വർദ്ധിപ്പിച്ചു. സഭ ഇതിനെ അപലപിക്കേണ്ടതാണെന്നും പവർകട്ട് കൂടാതെയാണ് ജനങ്ങൾക്ക് ഇത്തരത്തിൽ ഒരു ഇരുട്ടടി സഹിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പ്രമേയത്തിൽ പറഞ്ഞു.



Post a Comment

0 Comments