പാലക്കാട്: നെടുമ്പാശേരി വാഹനാപകടക്കേസിൽ കുബേരകുമാരനായ പ്രതിയുടെ പിതാവ് ഈ സർക്കാരിൽ ആരുടെ സ്പോൺസറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ബി രാജേഷ്. ഇവിടെ പണക്കൊഴുപ്പ് ഉള്ളവന് എന്തുമാകാം എന്ന ധൈര്യമാണുള്ളത്. ഈ കേസിൽ ഉയർന്ന സ്ഥാനത്തു നിന്നുള്ളവർ ഇടപെട്ടു വെന്നും എം.ബി രാജേഷ് ആരോപിച്ചു. നെടുമ്പാശേരി വാഹനാപകടത്തിന് ശേഷം പൊലീസ് നിന്നത് പ്രതിക്ക് വേണ്ടിയാണെന്ന് എം ബി രാജേഷ് കുറ്റപ്പെടുത്തി. പ്രതിയെ താലോലിക്കാനാണ് പൊലീസ് ശ്രമിച്ചത്. പൊലീസ് വൈദ്യപരിശോധന വൈകിച്ചത് എന്തിനാണ്? അതിന് ആഭ്യന്തരമന്ത്രി മറുപടി പറയട്ടെയെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു. ഗോപികയ്ക്കും കുടുംബത്തിനുമെതിരായ സൈബർ അധിക്ഷേപ പരാതിയിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികലക്കെതിരെ എം.ബി രാജേഷ് രൂക്ഷവിമർശനം ഉയർത്തി. ഇവര് പറയുന്നത് പോലെ നാട്ടിലെ കുട്ടികൾ നടക്കണോ? മനുഷ്യപ്പറ്റ് ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ? രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ പിആർ മാത്രമാണ് നോക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
0 Comments