സിംബാബ്‌വെക്കെതിരെ പരമ്പര തൂത്തുവരാൻ ഇന്ത്യൻ വനിതകൾ


സിംബാബ്‌വെക്കെതിരെ ചരിത്രത്തിലെ ആദ്യ ടി20 പരമ്പര തൂത്തുവരാൻ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും. റായ്പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴു മണിക്കാണ് മത്സരം. ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ കീഴിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഒരു ഘട്ടത്തിൽ ഇന്ത്യൻ വനിതകൾ തോൽവി ഭയന്നെങ്കിലും നികി പ്രസാദും ദീപ്തി ശര്‍മയും ചേർന്നാണ് വിജയം നേടികൊടുത്തത്. രണ്ടാം മത്സരത്തിൽ ഷഫാലി വര്‍മയുടെ അര്‍ധ സെഞ്ചുറി മികവിൽ ഒമ്പത് വിക്കറ്റിൻ്റെ വിജയവും കരസ്ഥമാക്കിയിരുന്നു. മത്സരത്തിൽ സ്മൃതി മന്ദാനയും തിളങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിൽ മലയാളിയായ മിന്നുമണി അടക്കമുള്ള താരങ്ങൾക്കും അവസരം നൽകാൻ സാധ്യതയുണ്ട്. ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചതിന് പിന്നാലെ ആദ്യ നടക്കുന്ന പരമ്പര കൂടിയായിരുന്നു ഇത്. മൂന്ന് ഏകദിന മത്സരങ്ങളും ഈ പരമ്പരയിലുണ്ട്. ഒക്ടോബർ 23, 25, 28 ദിവസങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്.



Post a Comment

0 Comments