മോദി സർക്കാരിന് കീഴിൽ പ്രതിഷേധിക്കാനുള്ള അവകാശം പോലും ഇല്ലാതാകുന്നു: പിണറായി വിജയൻ


മോദി സർക്കാരിന് കീഴിൽ പ്രതിഷേധിക്കാനുള്ള അവകാശം പോലും ഇല്ലാതാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം ഒരിക്കലും നിശ്ചിത സ്ഥലങ്ങളിൽ മാത്രമായി ഒതുക്കപ്പെടാൻ പാടില്ലാത്തതാണെന്നും പിണറായി വിജയൻ പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രതിപക്ഷ നേതാവ് മോദി സർക്കാരിനെതിരെ രം​ഗത്തെത്തിയത്. ത്രിവർണ്ണ പതാകയെ നെഞ്ചിലേറ്റുന്ന സർക്കാർ പ്രതിഷേധ സൂചകമായി ആ പതാക ഉയർത്തിയതിന് യുവനേതാക്കളെ തടങ്കലിലാക്കിയത് അങ്ങേയറ്റം വിരോധാഭാസകരമായ കാര്യമാണ്. പതാക ജനങ്ങളുടേതാണ്, അധികാരത്തിലിരിക്കുന്നവരുടേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തർ തിരിച്ചുപിടിക്കാനും പ്രതിഷേധിക്കാനുള്ള നമ്മുടെ അവകാശം സംരക്ഷിക്കാനും നാം ഒന്നിച്ചുനിൽക്കണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ച് അദ്ദേഹത്തിനെതിരെ നിയമനടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Post a Comment

0 Comments