വീടുകളിൽ എലികളെ കൊണ്ട് പൊറുതിമുട്ടി നിൽക്കുകയാണോ?. വീട്ടിലെ ഭക്ഷ്യ വസ്തുകളും വയറിങ്ങുമെല്ലാം കരണ്ട് നിങ്ങൾക്ക് പണി തരുന്ന ഈ വില്ലന്മാരെ തുരുത്താൻ കെണിയും വിഷവും എല്ലാം ഉപയോഗിക്കാറുമുണ്ട്. എന്നാൽ വീട്ടിൽ ഈ വസ്തുകൾ ഉണ്ടെങ്കിൽ കെണിയോ, വിഷമോ വേണമെന്നില്ല.
സവാള – സവാള അരിഞ്ഞ് എലി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ വെച്ചാൽ ഇവരെ തുരുത്താം
വെള്ളുത്തുള്ളി – വെള്ളിത്തുള്ളിയുടെ അല്ലികളോ അല്ലെങ്കിൽ ചതച്ചോ എലി വരുന്ന സ്ഥലങ്ങളിൽ വെച്ചാലും ഈ വില്ലന്മാരെ ഓടിക്കാം
കാപ്പി പൊടി – നന്നായി ഉണക്കിയ കാപ്പി പൊടി തുണിസഞ്ചിയിലോ അല്ലെങ്കിൽ പാത്രത്തിലോ വെച്ചാലും എലി ശല്യം തടയാം
ഗ്രാമ്പൂ – ഒരു കട്ടിയില്ലാത്ത തുണിയിൽ 5-6 ഗ്രാമ്പൂ എടുത്ത് കെട്ടിവെച്ച് ഇത്തരം സ്ഥലങ്ങളിൽ വെച്ചാലും എലിയെ തിരുത്താം. ഗ്രാമ്പൂ പൊടിച്ചാൽ കൂടുതൽ ഗുണകരമാണ്.
കറുവയില – എലിയെ കൂടുതലായി കാണുന്ന സ്ഥലങ്ങളിൽ കറുവയില വെച്ചാലും ഇവരെ അകറ്റാം. പ്രാണികളെ തടയാനും കറുവയില സഹായിക്കും.
പെപ്പർമിൻ്റ് ഓയിൽ – പെപ്പർമിൻ്റ് ഓയിൽ പഞ്ഞിയിൽ മുക്കി എലികളെ അമിതമായി കാണപ്പെടുന്ന സ്ഥലങ്ങളിൽ വെച്ചാലും ഇവരെ തിരുത്താം.




0 Comments