ബെംഗളൂരു: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയിലാണ് വിമര്‍ശനം. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്‌ഐആര്‍ റദ്ദാക്കും വരെ പോരാടും. പോരാട്ടം എപ്പോഴും സമാധാനപരമായിരിക്കുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. നമ്മുക്ക് എല്ലാവര്‍ക്കും ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് വേണമെങ്കിലും വോട്ട് ചെയ്യാം. അത് ഓരോരുത്തരുടേയും അവകാശമാണ്. അത് നിഷേധിക്കുകയാണ് എസ്‌ഐആര്‍. ഇപ്പോള്‍ കാണുന്ന പ്രതിഷേധം സാമ്പിള്‍ മാത്രമെന്നും പ്രകാശ് രാജ് പറഞ്ഞു. ഗ്യാനേഷിനെ പുറത്താക്കുക മാത്രമല്ല ലക്ഷ്യം. ഒരു ഗ്യാനേഷ് കുമാര്‍ പോയാല്‍ മറ്റൊരാള്‍ വരും. എസ്‌ഐആര്‍ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു. അതേസമയം ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ മുന്നണിയുടെ പ്രതിഷേധം ഡല്‍ഹിയില്‍ ഇന്നും കനക്കുകയാണ്. ഇന്നും ഇന്ത്യാസഖ്യം എംപിമാരെ എഐസിസി അധ്യക്ഷന്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ഇന്നലത്തേതിന് സമാനമായി എംപിമാരുടെ കൂടിക്കാഴ്ചയിലാകും പ്രതിഷേധവേദി തീരുമാനിക്കുക. കൊണാട്ട് പ്ലേസിലെ മൊയെറ്റ്‌സ് ഹോട്ടലിലെ ഉച്ചഭക്ഷണത്തിന് ശേഷം രാജ്ഘട്ടിലേക്ക് പോയേക്കും എന്നാണ സൂചന. രാജ്ഘട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുകൂടി മുദ്രാവാക്യം വിളിക്കുകയാണ്.




0 Comments