കാസർഗോഡ്: ഉപ്പളയില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എഞ്ചിന് കത്തി നശിച്ചു. കണ്ണാടിപ്പാറയിലെ ജാസ്മിന്റെ കാറിനാണ് തീപിടിച്ചത് . കാറ് ഓടിക്കൊണ്ടിരിക്കെ സോങ്കാല് പള്ളിക്ക് സമീപത്ത് എത്തിയപ്പോള് റോഡില് ഉണ്ടായിരുന്നവരാണ് കാറിന്റെ മുന്വശത്ത് നിന്ന് പുക ഉയരുന്നത് കണ്ടത്. നാട്ടുകാർ കൈ കാണിച്ച് കാര് നിര്ത്തിച്ച ശേഷം ബോണറ്റ് തുറന്നു നോക്കിയപ്പോള് തീ ആളിപ്പടരു യായിരുന്നു. വിവരമറിഞ്ഞ് ഉപ്പള ഫയര്ഫോഴ്സിലെ സീനിയര് സ്റ്റേഷന് ഓഫീസര് സന്തോഷ്, അംഗങ്ങളായ ലിനേഷ്, സതീഷ്, സുരേഷ്, ഡ്രൈവര് ചരണ് എന്നിവരെത്തി തീയണച്ചു.



0 تعليقات