തേനി തെക്കംപട്ടിയിലെ ജയില്‍ചാട്ടം: എല്ലാ പ്രതികളും പിടിയില്‍.

 

തേനി തെക്കംപട്ടിയില്‍ ജയില്‍ചാടിയ എല്ലാ പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന മീനാക്ഷി സുന്ദരം, തിരുപ്പതി എന്നിവരെ അറസ്റ്റ് ചെയ്തതോടെ 17 പ്രതികളും പിടിയിലായി. കമ്പത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ജയില്‍ ചാടുന്നവരെ വെടിവെച്ച് പിടികൂടാമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ ചെന്നൈ പുഴലിലും തേനി തെക്കുംപട്ടിയിലും ജയില്‍ചാട്ടമുണ്ടായ സാഹചര്യത്തിലാണ് ജയില്‍ ഡിജിപിയുടെ പുതിയ ഉത്തരവ്. ജയില്‍ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്ന പ്രതികളെ വെടിവെച്ച് പിടികൂടാനാണ് ഡിജിപി സന്ദീപ് റായ് റാത്തോഡിന്റെ നിര്‍ദേശം.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ജയില്‍ ചാടിയത്. തടവുകാരില്‍ ഒരാള്‍, അപസ്മാരബാധ അഭിനയിച്ച് ജയില്‍ ജീവനക്കാരെ കൊണ്ട് സെല്‍ തുറപ്പിച്ചു. ഇതോടെയാണ് ആക്രമണം ഉണ്ടായത്. 17 പേരും അവിടെ നിന്നും രക്ഷപ്പെട്ടു. പ്രതികളുടെ ആക്രമണത്തില്‍ രണ്ട് ഗാര്‍ഡുമാര്‍ക്ക് പരുക്കേറ്റു.

ജയില്‍ ഡിജിപി സന്ദീപ് റായ് റാത്തോഡ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും ആഭ്യന്തര അന്വേഷണം നടത്തുമെന്നും മന്ത്രി സിടിആര്‍ നിര്‍മല്‍ കുമാര്‍ പറഞ്ഞു. മധുര, ദിണ്ടിഗല്‍, തേനി ജില്ലകളിലെ വിചാരണ തടവുകാരെയാണ് ഈ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്.



Post a Comment

0 Comments