‘എസ്എംഎ രോഗികളുടെ മരുന്ന് മാറ്റിയ സംഭവം നിസാരമായി കാണാൻ കഴിയില്ല, കുറ്റക്കാർക്കെതിരെ കർക്കശമായ നടപടി കൈക്കൊള്ളണം’: പിണറായി വിജയൻ


എസ്എംഎ രോഗികളുടെ മരുന്ന് മാറ്റിയ സംഭവത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഭവം നിസാരമായി കാണാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രിയുടെ അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർക്കശമായ നടപടി കൈക്കൊള്ളണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസാരമായി കാണാൻ കഴിയുന്ന ഒന്നല്ലെന്നും പിണറായി വിജയൻ. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്. ദീർഘകാലമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ട മരുന്നുകൾ നൽകി രാജ്യത്തിനുതന്നെ മാതൃകയായിരുന്ന പദ്ധതികളെയാണ് തകിടം മറിച്ചിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.



إرسال تعليق

0 تعليقات