ജെഎൻയു വിദ്യാർഥികളുടെ 18 ദിവസം നീണ്ടു നിന്ന നിരാഹാര സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ. ആവശ്യങ്ങൾ ജെഎൻയു അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പുറത്താക്കിയ ജെഎൻയുഎസ്.യു വിദ്യാർഥി പ്രതിനിധികളെ തിരിച്ചെടുക്കാനും തീരുമാനമായി. വിദ്യാർഥികൾ ഉയർത്തിയ മറ്റു ആവശ്യങ്ങളും അംഗീകരിച്ചു 18 ദിവസത്തെ നിരാഹാര സമരമാണ് വിജയം കണ്ടത്. യൂണിയൻ പ്രതിനിധികളെ അന്യായമായി പുറത്താക്കിയ നടപടി പിൻവലിക്കുക അടക്കം 13 ആവശ്യങ്ങൾ ഉയർത്തിയായിരുന്നു വിദ്യാർത്ഥികളുടെ അനിശ്ചിത കാല നിരാഹാര സമരം. വിദ്യാർത്ഥികളുടെ നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഡോ ജോൺ ബ്രിട്ടാസ് എം പിയും രംഗത്ത് വന്നിരുന്നു. ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അതിഥി മിശ്ര, വൈസ് പ്രസിഡന്റ് ഗോപിക ബാബു, ജനറൽ സെക്രട്ടറി സുനിൽ യാദവും അടക്കം 12 പേരാണ് നിരാഹാരം സമരം നടത്തിയത്. ജോൺ ബ്രിട്ടാസ് എം പിയോടൊപ്പം, എസ്എഫ്ഐ ദില്ലി സംസ്ഥാന പ്രസിഡന്റ് നാദിയ , ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ, എൻസിപി ദേശീയ നേതാവ് അനീഷ് ഗവണ്ടേ എന്നിവരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.




0 تعليقات