ഇരിക്കൂർ കാശിമുക്ക് - ഉടുമ്പക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു


ഇരിക്കൂർ: ബഹു രാജ്യസഭ എം.പി അഡ്വ: പി സന്തോഷ് കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത കാശിമുക്ക് - ഉടുമ്പക്കുന്ന് റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്ന, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് CK മുഹമ്മദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിക്കൂർ പഞ്ചായത്ത് വൈസ് പ്രസിഡണ് എം.ഒ ശ്രീജ, ടി. വി രമണി, വിവി കൃഷ്ണൻ മാസ്റ്റർ, മടവൂർ അബ്ദുൾ കാദർ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, അജിത്ത് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ മിഥുൻ സ്വാഗതവും Cv പ്രകാശൻ നന്ദിയും പറഞ്ഞു.



إرسال تعليق

0 تعليقات