ഒക്ടൊ ബർ 2 ന് കെ.പി സി ഹയർ സെക്കണ്ടറി സ്കൂളിൽ NSS യൂണിയൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാഛാദനം കണ്ണൂർജില്ലാ കലക്ടർ പി.വി വിഷ്ണു രാജ് IAS ഇന്നു രാവിലെ 12 മണിക്ക് നടത്തി. തുടർന്ന് ഇന്ത്യൻ ഭരണഘടന ആമുഖം ഫലക അനാഛാദനം. ബഹു Lt.Genaral cRtd വിനോദ് നായനാർ നിർവ്വഹിച്ചു.

ദേശീയ ഗാന ഫലകം അനാഛാദനം ശ്രീ വിനോദ് കുമാർ എ.കെ. (ബഹു. റിജിയണൽ ഡെപ്യുട്ടി ഡയരക്റ്റർ ഹയർ സെക്കണ്ടറി വിഭാഗം. കണ്ണൂർ ) നിർവ്വഹിക്കുകയും സത്യപഥം ഓപ്പൺ ക്ലാസ്സ് റൂമിൻ്റെ ഉദ്ഘാടനം ശ്രീ. ഇ.സജീവൻ ബഹു ; കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ഓഡിറ്റൊറിയത്തിൽ നടത്തിയ പരിപാടിയിൽ NSS ഗീതത്തിനു ശേഷം എ.വി ആനന്ദ ബാബുവിൻ്റെ അദ്യക്ഷതയിൽ (പ്രസിഡണ്ട് PTA ,KPCHS) ശ്രീ പി.വി വിഷ്ണുരാജിൻ്റെ ഉദ്ഘാടന പ്രസംഗവും തുടർന്ന് വിനോദ് നായനാർ സംസാരിച്ചു KPCHS മാനേജർ ശ്രീ എ. കെ മനോഹരൻ ഉപഹാര സമർപ്പണവും ശ്രീമതി പി ലീന (KPC CHS ഹെഡ്മിസ്ട്രസ്) ശിൽപിയേ ആദരിക്കുകയും ചെയ്തു. ശ്രീമതി റെജി പി.പി ഗാന്ധി ജയന്തി ദിന പ്രഭാഷണം നടത്തി തുടർന്ന്, ശ്രീമതി സ്മിത (കൂടാളി ഗ്രാമപഞ്ചായത്ത് മെമ്പർ) ശ്രീ കെ.മനോജ് ( മെമ്പർ കൂടാളി ഗ്രാമപഞ്ചായത്ത്) ശ്രീ ശ്രീധരൻ കൈതപ്രം ( കണ്ണൂർ ജില്ലാ കോർഡിനേറ്റർ NSS)സി.പി മോഹനൻ മാസ്റ്റർ, എ.സി മനോജ് മാസ്റ്റർ, ശ്രീമതി ഷിനി .പി ശ്രീകാന്ത് കോടേരി, ശ്രീമതി സി.കെ പ്രീത തുടങ്ങിയവർ ആശംസ പ്രഭാഷണം നടത്തി. ഈ പരിപാടിക്ക് പ്രിൻസിപ്പൽ ബിനു വേണ്ടാട്ടേരി സ്വാഗതവും ,കെ രാജീവ് നന്ദിയും പറഞ്ഞു.
0 تعليقات