ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യം ശക്തമാക്കാൻ സംസ്ഥാന സർക്കാർ. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വട്ടിയൂർക്കാവ് മണ്ഡലത്തിന് കീഴിലുള്ള തിരുവനന്തപുരം കോർപറേഷന്റെ 11 വാർഡുകളിൽ ശുചിത്വ - അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തും. ഇതിനായി സംസ്ഥാന സർക്കാർ 1.10 കോടി രൂപയുടെ പദ്ധതി തയാറാക്കി.ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന കേശവദാസപുരം, പേരൂർക്കട, ഗൗരീശപട്ടം, കുറവൻകോണം, ശാസ്തമംഗലം, മുട്ടട, കണ്ണമൂല, പാങ്ങോട്, നന്ദൻകോട്, പട്ടം, കുന്നുകുഴി എന്നീ വാർഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപായി പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് പ്രത്യേക ഭരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരൻ മുഖ്യമന്ത്രി വിഡി സതീശന് കത്ത് നൽകി.അഴുക്കുചാലുകൾ വൃത്തിയാക്കുക, മൺപാതകളുടെ നിരപ്പ് ഉയർത്തുക, പുതിയ അഴുക്കുചാലുകൾ നിർമിക്കുക, നിലവിലുള്ള അഴുക്കുചാലുകൾ അറ്റകുറ്റപ്പണി നടത്തുക, അഴുക്കുചാലുകൾ മൂടികൾ ഉയർത്തി സ്ഥാപിക്കുക, പുതിയ മൂടികൾ സ്ഥാപിക്കുക തുടങ്ങിയവയാണ് നിർദിഷ്ട പ്രവൃത്തികൾ. കേരള വാട്ടർ അതോറിറ്റിയുടെ പട്ടം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയത്.
ഈ വാർഡുകളിലെ പല താഴ്ന്ന പ്രദേശങ്ങളിലും മണ്ണും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത് മഴക്കാലത്ത് മലിനജലം കെട്ടിക്കിടക്കാൻ കാരണമാകുന്നുണ്ടെന്നും മന്ത്രി കെ മുരളീധരൻ ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പ്രദേശവാസികളുടെ ആരോഗ്യത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രദേശവാസികൾ നേരിടുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ശുചിത്വം മെച്ചപ്പെടുത്താനും ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.ഏകദേശം 5,000ത്തോളം പ്രദേശവാസികൾക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്നും കൂടാതെ പൊങ്കാലയ്ക്കായി നഗരത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. വാർഷിക ആറ്റുകാൽ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യം വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പൊങ്കാലയോടനുബന്ധിച്ച് എത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്കും പ്രദേശവാസികൾക്കും അടിസ്ഥാന സൗകര്യ വികസനം നേട്ടമാകും.
.jpg)




0 Comments