ഇരിട്ടി നഗരസഭയിൽ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചാവശ്ശേരി വെസ്റ്റ് വാർഡിൽ(30) 5 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച ചാവശ്ശേരി - കൂരാമ്പ്ര റോഡിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ കെ സോയയുടെ അധ്യക്ഷതയിൽ ബഹു: നഗരസഭ ചെയർ പേഴ്സൺ വി വിനോദ് കുമാർ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ അജേഷ് കെ പി സ്വാഗതം പറഞ്ഞു. ചാവശേരി ടൗൺ വാർഡ് കൗൺസിലർ രമ്യ സി എം, ചാവശ്ശേരി വെസ്റ്റ് വാർഡ് മുൻ കൗൺസിലർ ബിന്ദു സി, പ്രമോദ് കെ, പത്മരാജ് സി.പി, ബാലകൃഷ്ണൻ, അനിത സുരേന്ദ്രൻ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ചടങ്ങിന് ഷമി കൂരാമ്പ്ര നന്ദി പറഞ്ഞു.
0 Comments