ഇരിട്ടി: നവംബർ 8 മുതൽ 22 വരെ വിവിധ തിയ്യതികളിലായി നടന്നു വന്ന ഇരിട്ടി നഗരസഭ കേരളോത്സവം കലാ മത്സരങ്ങളോടെ സമാപിച്ചു. ചാവശ്ശേരി മിനി സ്റ്റേഡിയത്തിൽ നടന്ന സമാപന പരിപാടികൾ ചെയർപേഴ്സൺ വി.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.സോയ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.രാജൻ ,ധനിഷ.പി, ആർ.കെ.ഷൈജു, കൗൺസിലർമാരായ പി.സീനത്ത്, രമ്യ. സി.എം, വിനീത.പി.നഗരസഭ സെക്രട്ടറി അലി അസ്ഹർ, ചാവശ്ശേരി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ ഗഫൂർ, റവന്യു ഇൻസ്പെക്ടർ ആനന്ദ കൃഷ്ണൻ എന്നിവർ സംസാരിച്ചു. കലാ-കായിക മത്സരങ്ങളിലായി ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ യുവചേതന ചാവശ്ശേരിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി നൽകി.
0 Comments