കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികളുടെ പട്ടികയിൽ വിവാഹ ഏജൻ്റുമാരെയും വിവാഹ ഏജൻസികളെയും ഉൾപ്പെടുത്തണം.


കണ്ണൂർ: കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികളുടെ പട്ടികയിൽ വിവാഹ ഏജൻ്റുമാരെയും വിവാഹ ഏജൻസികളെയും ഉൾപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. കണ്ണൂർ റെയിൻബ്ബോ ടൂറിസ്റ്റ് ഹോം കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ജില്ല വാർഷിക കൺവെൻഷൻ സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ: സെക്രടറി ജോയി കാപ്പിൽ മുഖ്യപ്രഭാഷണം നടത്തി. ആശംസ നേർന്ന് കോഴിക്കോട് ജില്ല സെക്രട്ടറി കെ.എം.ശിവദാസൻ, കാസർഗോഡ് ജില്ല ജോ: സെക്രട്ടറി എം. കൃഷ്ണൻ, ജില്ല ട്രഷറർ: പി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. നാരായണൻ സ്വാഗതവും ജില്ല പ്രസിഡൻ്റ് കൊഴുമ്മൽ കൃഷ്ണൻ നമ്പ്യാർ അദ്ധ്യക്ഷതയും വഹിച്ചു. ജില്ല ജോ : സെക്രട്ടറി പി.സി. രജ്ഞിത്ത് നന്ദി പറഞ്ഞു. 

ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു: പ്രസിഡൻ്റ് : കൊഴുമ്മൽ കൃഷ്ണൻ നമ്പാർ, വൈ: പ്രസിഡന്റ്: പി.വി. കൃഷ്ണൻ, സെക്രട്ടറി: കെ. നാരായണൻ, ജോ: സെക്രട്ടറി: പി.സി. രജ്ഞിത്ത്, സംസ്ഥാന കമ്മിറ്റി അംഗം: ജോയി കാപ്പിൽ തുടങ്ങി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.



إرسال تعليق

0 تعليقات