കണ്ണൂർ: ഹാൻവീവ് ചെയർമാനായി ചുമതലയേറ്റ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരിക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസായ ബാഫഖി തങ്ങൾ സൗധത്തിൽ സ്വീകരണം നൽകി. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഷാൾ അണിയിച്ചു . മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ട്രഷറർ മഹമൂദ് കടവത്തൂർ, ഭാരവാഹികളായ അഡ്വ. കെ.എ ലത്തീഫ്, ഇബ്രാഹിം മുണ്ടേരി, ടി എ തങ്ങൾ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ , അൻസാരി തില്ലങ്കേരി, മഹമൂദ് അള്ളാംകുളം, ടി പി മുസ്തഫ, എംപി മുഹമ്മദലി, ബി കെ അഹമ്മദ് , എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം , മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, കൊടിപ്പൊയിൽ മുസ്തഫ, ഇ പി ഷംസുദ്ദീൻ , പങ്കെടുത്തു.





0 تعليقات