ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നത് വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവരോട് ആശയവിനിമയം നടത്താൻ സഹായിക്കും. ഇത് ആരോഗ്യപരമായ വാർധക്യവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനം. പല ഭാഷകൾ സംസാരിക്കുന്ന ഒരു സമൂഹത്തിലെ ആളുകൾക്ക് വളരെ പെട്ടെന്ന് പ്രായമാകലിന്റെ ലക്ഷണങ്ങൾ പ്രകടമാകില്ല. ഒന്നിലധികം ഭാഷകൾ അറിയുന്നത് ആശയവിനിമയത്തിനും ബൗദ്ധികമായ കഴിവുകൾക്കും അപ്പുറം നേട്ടങ്ങൾ നൽകുമെന്നും പഠനം പറയുന്നു. പഠനത്തിനായി 27 യൂറോപ്യൻ രാജ്യങ്ങളിലെ 86,149 മുതിർന്നവരുടെ വിവരങ്ങൾ പരിശോധിച്ചു. ഒന്നിലധികം ഭാഷകൾ ഉപയോഗിക്കാനുള്ള കഴിവ്, ബയോ ബിഹേവിയറൽ ഏജിങ്ങുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഗവേഷകർ പരിശോധിച്ചു.അവരുടെ കാലക്രമത്തിലുള്ള പ്രായം അനുസരിച്ച് വേഗത്തിലാണോ സാവധാനത്തിലാണോ വാർധക്യം ബാധിക്കുന്നത് എന്ന് അവരുടെ ആരോഗ്യവും സ്വഭാവവും സൂചിപ്പിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. പല ഭാഷകൾ സംസാരിക്കാൻ കഴിവുള്ളവരിൽ പ്രായമാകൽ പെട്ടെന്ന് സംഭവിക്കാനുള്ള സാധ്യത 54 ശതമാനം കുറവാണെന്ന് കണ്ടു. ഒരു ഭാഷ മാത്രം സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ വാർധക്യം പെട്ടെന്ന് ബാധിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും തെളിഞ്ഞു. ഒന്നിനു പുറകെ മറ്റൊരു ഭാഷ സംസാരിക്കുന്നവരെക്കാൾ മൂന്നോ അതിലധികമോ ഭാഷ സംസാരിക്കുന്നവർക്ക് കൂടുതൽ ഗുണങ്ങൾ ഉണ്ടാകുമെന്ന് 'നേച്ചർ ഏജിങ്ങ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.തലച്ചോറിന്റെ ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം
പല ഭാഷകൾ സംസാരിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യത്തിന് ഗുണം
ചെയ്യും. വാക്കുകൾ ഓർമിച്ചു വയ്ക്കുക, ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക്
മാറുക, വ്യത്യസ്തത വ്യാകരണ ഘടനകൾ ഓർത്തു വയ്ക്കുക, വ്യത്യസ്ത
അവസ്ഥകളിൽ ശരിയായ വാക്ക് തെരഞ്ഞെടുക്കുക ഇവയ്ക്കെല്ലാം
മാനസികമായ അധ്വാനം ആവശ്യമാണ്. ഈ പ്രവർത്തനങ്ങൾ ശ്രദ്ധ,
ഓർമശക്തി, നിയന്ത്രണം ഇവയെല്ലാം ഉൾപ്പെട്ട ബൗദ്ധിക
പ്രവർത്തനങ്ങളാണ്. അതുകൊണ്ടു തന്നെ ഒന്നിലധികം ഭാഷകൾ പതിവായി
ഉപയോഗിക്കുന്നത് വിവരങ്ങളെ കൈകാര്യം ചെയ്യുകയും മാറുന്ന
അവസ്ഥകൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന തലച്ചോറിലെ നെറ്റ്
വർക്കുകകളെ (ശൃംഖലകളെ) ശക്തിപ്പെടുത്തും. പല ഭാഷകൾ
സംസാരിക്കാനുള്ള കഴിവ് ആരോഗ്യകരമായ വാർധക്യത്തിനുള്ള ഒരു
സംരക്ഷണഘടകമായി പ്രവർത്തിക്കുന്നതായി ഗവേഷകർ പറയുന്നു.
പഠനത്തിലെ കണ്ടെത്തൽ പ്രോത്സാഹജനകമാണെങ്കിലും പുതിയ ഒരു ഭാഷ പഠിച്ചതുകൊണ്ട് വാർധക്യം സാവധാനത്തിലാകും എന്നർഥമില്ല എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പല ഭാഷകൾ സംസാരിക്കുന്ന ഓരോ വ്യക്തിയും വളരെ സാവധാനത്തിൽ വാർധക്യം ബാധിക്കും എന്നതല്ല മറിച്ച് രാജ്യതലത്തിലുള്ള ബഹുഭാഷാവാദവും ഓരോ വ്യക്തിയുടെ ഏജിങ്ങ് പ്രൊഫൈലുകളും തമ്മിൽ ബന്ധം ഉള്ളതായി പഠനം പറയുന്നു. ആളുകൾ പ്രായം കൂടുന്തോറും തലച്ചോറിനെ മാനസികമായി ആക്ടീവ് ആക്കി വയ്ക്കുന്നതായും പഠനത്തിൽ കണ്ടു. ഒരു പുതിയ ഭാഷ പഠിക്കുന്നത്, പരിചിതമല്ലാത്ത വാക്കുകൾ പരിശീലിക്കുന്നത്, വായിക്കുന്നത്, സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് ഇവയെല്ലാം ബൗദ്ധികമായ ഉണർവ് നൽകും. നിങ്ങൾ സ്പാനിഷോ ഫ്രഞ്ചോ മറ്റേതൊരു ഭാഷയോ ഒരു ആപ്പ് വഴിയോ ക്ലാസ് മുറിയിലോ തെരഞ്ഞെടുത്താൽ പല ഭാഷകൾ പഠിക്കാമെന്നു മാത്രമല്ല ആരോഗ്യകരമായ വാർധക്യത്തിനും ഇത് സഹായിക്കും എന്ന് പഠനം പറയുന്നു.





0 Comments