വീടും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ? വീട്ടിലേക്ക് കാലെടുത്ത് വച്ചാൽ ഉള്ള സമാധാനം പോയി കിട്ടുമെന്ന് പലരും പറയാറില്ല. എന്താണിതിന് കാരണം? ഇപ്പോഴിതാ വീടിനേക്കാൾ അടുക്കളയും മനുഷ്യനും തമ്മിൽ ഭക്ഷണത്തിനപ്പുറം ചില വൈകാരിക ബന്ധമുണ്ടെന്നും അത് മനസ്സിനെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുന്നതാണന്നും യുസിഎൽഎ നടത്തിയ പഠനം വ്യക്തമാക്കുന്നു. അടുക്കള നിറയെ സാധനങ്ങൾ കുത്തി നിറഞ്ഞ് കിടക്കുന്നത് മനസ്സിനെ വല്ലാതെ അലട്ടുമെന്നും വൃത്തിയായി പകരം സാധ്യതകൾ ക്രമീകരിച്ച് ഇതിനെ നന്നായി ഉപയോഗിക്കാമെന്നുമാണ് നിരീക്ഷണം.പാചകം തുടങ്ങാൻ അനുയോജ്യം
മേശ നിറയെ സാധനങ്ങൾ നിരന്ന് കിടന്നാൽ പാചകം ചെയ്യാൻ പോലും തോന്നിക്കില്ലെന്നുള്ളതാണ് സത്യം. ഒന്നിനും സ്ഥലമില്ലാതെ എന്ത് ചെയ്യാൻ? പലപ്പോഴും പാചകം ഒരു ബാധ്യതയായി മാറുന്നത് വൃത്തിയാക്കൽ കാരണമാണ്. അതിന് തന്നെ ഇരട്ടി സമയം പോകും. പിന്നെ രുചികരമായ നല്ല ഭക്ഷണമൊരുക്കാൻ എവിടെ സമയം കിട്ടാനാണ്? ആവശ്യത്തിന് സഥലം ഇങ്ങനെ ലഭ്യമായാൽ തന്നെ പാചകം വളരെ ആനന്ദകരമാകും. ഓപ്പൺ കൗണ്ടർ ടോപ്പുകൾ ഇതിനൊരു പരിഹാരമാണ്. നന്നായി അടുക്കി സാധനങ്ങൾ വച്ചാൽ മനോഹരമാകും.വൃത്തിയാണ് പ്രധാനം
അടുക്കും വൃത്തിയുമുള്ള അടുക്കള കണ്ടാൽ കാഴ്ചയിൽ പോലും മനസ്സ് നിറയെ സന്തോഷമാണ് ലഭിക്കുന്നത്. സാധനങ്ങൾ പലയിടത്തായി കിടക്കാതെ കൃത്യമായ ഇടങ്ങൾ ഒരുക്കി ക്രമീകരിക്കണം. ഓരോ സാധനങ്ങളും എവിടെയാണ് വച്ചിരിക്കുന്നതെന്ന തിരിച്ചറിവും പ്രധാനമാണ്. ആസ്വദിച്ച് ഭക്ഷണം പാചകം ചെയ്യാൻ ഇത് സഹായിക്കും. ഓരോ പ്രാവശ്യവും അടുക്കള വൃത്തിയാക്കിയ ശേഷം മാത്രം പോകുന്നതാണ് ഉചിതം.മാനസികാരോഗ്യത്തെ തകർക്കുമോ?
വീടും അടുക്കളയും വൃത്തിയില്ലെങ്കിൽ അതിന്റെ പ്രശ്നങ്ങൾ പ്രധാനമായും സ്ത്രീകളെയാണ് ബാധിക്കുക. ജോലിക്ക് പോകുന്നവരൊക്കെ വളരെയേറെ പ്രയാസപ്പെട്ടാണ് വീട്ടിലെ ജോലികളും ഒരുമിച്ച് കൊണ്ടുപോകുന്നത്. ഇതിനിടയിൽ മനംമടുക്കുന്ന ചില കാഴ്ചകൾ മാനസികമായി അവരെ തളർത്തും. യുസിഎൽഎ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. വീടും അടുക്കളയും മാനസികമായി സ്ത്രീകളെ ഭാരപ്പെടുത്തുമെന്നും ഇത് കോർട്ടിസോളിന്റെ അളവിലുണ്ടാകുന്ന വ്യതിയാനം വ്യക്തമാക്കുന്നുണ്ടെന്നും പറയുന്നു.ലഘുഭക്ഷണങ്ങളിൽ കുടുങ്ങും
പാചകം ആസ്വദിച്ച് ചെയ്യേണ്ട കലയാണെന്ന് പറയാറുണ്ട്. കാരണം എങ്കിൽ മാത്രമെ പാകം ചെയ്യുന്നതിന് രുചിയുണ്ടാകൂ. നന്നായി പാചകം ചെയ്യാൻ സാഹചര്യം അനുയോജ്യമാകണം. ഇല്ലെങ്കിൽ കൂടുതലായും ലഘുഭക്ഷണങ്ങളിൽ അകപ്പെടാനുള്ള സാധ്യതയും പഠനം മുന്നോട്ടുവയ്ക്കുന്നു. സ്ഥലമാണ് ഏതൊരു കാര്യവും തീരുമാനിക്കുന്നത്. മനസ്സ് മടുപ്പിക്കുന്ന ഇടങ്ങളായി അടുക്കള മാറിയാൽ ഭക്ഷണത്തിലും ആ കുറവ് പ്രകടമാകും.ഫാമിലി സ്പെയ്സ്
ഭക്ഷണം ഉണ്ടാക്കുന്ന ജോലി സ്ത്രീകളുടേത് മാത്രമാണെന്ന് കരുതുന്ന ഒരു വിഭാഗം ഇന്നുമുണ്ട്. അടുക്കളയെ ഒരു ഫാമിലി സ്പെയ്സാക്കി മാറ്റണെന്നാണ് ഉയരുന്ന പ്രധാന നിർദേശം. പങ്കാളികൾക്ക് അവരുടെ മക്കൾക്കൊപ്പം ഒരുമിച്ച് ഇരുന്ന് ആഹാരം ഒരുക്കാനും പരസ്പരം സംസാരിക്കുകയും ജോലികൾ തുല്യമായി പങ്കിടുകയും ചെയ്യുന്ന പുതിയ സംസ്കാരം വളരണം. ഭക്ഷണം ഉണ്ടാക്കേണ്ടത് ആരുടെയും ഉത്തരവാദിത്തമല്ല കൂട്ടായ പ്രവർത്തനമാണെന്ന തിരിച്ചറിവാണ് ആവശ്യം.
അടുക്കളയിൽ ചെലവിടുന്ന സമയം ക്വാളിറ്റി ടൈമായി മാറ്റിയെടുക്കുന്നത് നന്നാകും.





0 Comments