ന്യൂഡൽഹി: അനുവദനീയമായ അളവിൽ കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ കുടിവെള്ള ബ്രാൻഡായ ബിസ്ലേരി ഇന്റർനാഷണലിനെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയുടെ (FSSAI) അനുമതി. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കുടിവെള്ളം വിപണിയിലെത്തിച്ചതിനാണ് നടപടി. മിനറൽ വാട്ടർ ഒഴികെയുള്ള കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ള സാംപിളുകൾ പരിശോധിച്ചപ്പോൾ അനുവദനീയ അളവിനേക്കാള്‍ കൂടുതല്‍ ബ്രോമേറ്റിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഇത് സുരക്ഷിതമല്ലെന്ന് എഫ്എസ്എസ്എഐ പ്രഖ്യാപിച്ചു. തുടർന്ന് ഇതിനെതിരെ കമ്പനി അപ്പീൽ നൽകുകയും റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് സാംപിള്‍ അയക്കുകയും ചെയ്തു. എന്നാൽ ഇവിടെ നടത്തിയ പരിശോധനയിലും പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ വെള്ളം സുരക്ഷിതമല്ലെന്ന് സ്ഥിതീകരിച്ചു.ചട്ടലംഘനങ്ങൾ വ്യക്തമാക്കുന്നതാന് പരിശോധനയിലെ കണ്ടെത്തലുകൾ എന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. തുടർന്ന് രാജ്യത്തെ മറ്റ് ഭഷ്യവ്യവസായ സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്സ് കമ്പനികള്‍ക്കുമെതിരായ പരിശോധനകളും നടപടികളും എഫ്എസ്എസ്എഐ ശക്തമാക്കിയിട്ടുണ്ട്. എനര്‍ജി ഡ്രിങ്ക്, മദ്യപാനീയങ്ങള്‍ എന്നിവയുടെ നിർമാതാക്കൾക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്.




0 تعليقات