അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കുന്ന സബ് നാഷണല്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ഇരിട്ടി പയഞ്ചേരി എല്‍ പി സ്കൂളില്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. രണ്ടു വയസ്സുകാരി വാഗ്മി സ്തുതിക്ക് തുള്ളി മരുന്ന് നല്‍കിയായിരുന്നു ഉദ്ഘാടനം.
രോഗം വരാതിരിക്കാനുള്ള മുന്‍കരുതലാണ് ആരോഗ്യരംഗത്ത് ഏറ്റവും പ്രധാനമെന്നും രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. രാജ്യത്ത് പോളിയോ നിയന്ത്രണവിധേയമായെങ്കിലും അയല്‍രാജ്യങ്ങളില്‍ രോഗസാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും പോളിയോ ബാധിച്ച് കുട്ടികള്‍ക്ക് വൈകല്യം സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രതിരോധ പരിപാടികള്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ വി വിനോദ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക് കുമാര്‍, ഡിപിഎം ഡോ. സി അബൂബക്കര്‍, ഡിഎച്ച്എസ് പ്ലാനിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സുകേഷ് രാജ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. അനിറ്റ കെ ജോസ്സി, ഇരിട്ടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ആര് കെ ഷൈജു, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി എ നസീര്‍, എം നിഖിലേഷ്, ജുമൈല ഫിറോസ്, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ സി സച്ചിന്, ജില്ലാ നഴ്സിംഗ് ഓഫീസര്‍ വിനോദിനി, ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാരായ വി എ ഷബീര്‍, പി ടി ഗീത, റോട്ടറി ജില്ലാ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റര്‍ ഡോ. സി കെ അശോകന്, പയഞ്ചേരി സ്കൂള്‍ ഹെഡ് ടീച്ചര്‍ കെ എസ് ബിന്ദു, പിടിഎ പ്രസിഡന്റ് പ്രബുദ്ധ ഉണ്ണി, സി കെ ശശിധരന്, മനോഹരന് കൈതപ്രം, ഇബ്രാഹിം മുണ്ടേരി, പി മോഹനന്, വി എം പ്രശോബ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 1,41,810 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്കാന് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 1,655 അതിഥിത്തൊഴിലാളികളുടെ കുട്ടികളാണ്. ഇതിനായി 1,586 വാക്സിനേഷന് ബൂത്തുകളും 42 ട്രാന്‍സിറ്റ് ബൂത്തുകളും 127 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ബൂത്തുകളിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുന്നതിനായി 4,137 ഹൗസ് ടു ഹൗസ് വോളണ്ടിയര്‍മാരും രംഗത്തുണ്ട്.





0 Comments