മധ്യവയസ്ക്ക കിണറിൽ ചാടി മരിച്ചു.

 

വിവാഹം കഴിയാത്തതിലുള്ള മനോവിഷമം കാരണം മധ്യവയസ്‌ക്ക കിണറിൽ ചാടി ജീവനൊടുക്കി. 

കുറ്റിക്കോൽ പാറാട്ടെ ഒ.ടി. സരസ്വതി(48)നെയാണ് ഇന്നലെ നവംബർ 21 ന് രാത്രി ഏഴരയോടെ ബന്ധുവും തൊട്ടടുത്ത വീട്ടുകാരനുമായ പി പി അജയൻ്റ ആൾതാമസമില്ലാത്ത തറവാട്ട് വീട്ടിലെ കിണറിൽ വീണു കിടക്കുന്ന നിലയിൽ നിലയിൽ കണ്ടെത്തിയത്.

 അഗ്നിശമനസേനയുടെ സഹായത്താൽ ഉടൻ തന്നെ ഇവരെ പുറത്തെടുത്ത് പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ മരണപ്പെട്ടു. 

പരേതനായ നാരായണൻ -ദേവകി ദമ്പതികളുടെ മകളാണ്.

 സഹോദരങ്ങൾ: നളിനി, കമല , രമേശൻ, സുരേശൻ, സുമതി.

 ശവസംസ്കാരം ഇന്ന് നവംബർ 22 ഉച്ചക്ക് 12ന് കപ്പണിത്തട്ട് പൊതുശ്മശാനത്തിൽ.



Post a Comment

0 Comments