കോട്ടയം പഞ്ചായത്ത് വിദ്യാഭ്യാസ രജിസ്റ്റർ തയ്യാറാക്കുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 7 March 2022

കോട്ടയം പഞ്ചായത്ത് വിദ്യാഭ്യാസ രജിസ്റ്റർ തയ്യാറാക്കുന്നു


കോട്ടയം ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്ത് ആക്കുന്നതിന് മുന്നോടിയായി വിദ്യാരേഖ എന്ന പേരിൽ സമഗ്ര വിദ്യാഭ്യാസ രജിസ്റ്റർ തയ്യാറാക്കുന്നു. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ബിആർസിയുടെ സഹകരണത്തോടെയാണ് ജില്ലയിൽ ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. രജിസ്റ്റർ തയ്യാറാക്കാൻ അംഗൻവാടി വർക്കർമാരുടെയും ആശാവർക്കർമാരുടെയും സഹായത്തോടെയാണ് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സർവ്വേ നടത്തുന്നത്. എത്ര കുട്ടികൾ പഞ്ചായത്തിന് പുറത്ത് പഠിക്കുന്നു, എ പി എൽ, ബി പി എൽ കുടുംബങ്ങൾ എത്ര, അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം, ഉന്നത വിദ്യാഭ്യാസം നേടിയവർ, പഠിക്കുന്ന സ്ഥാപനം, വിദ്യാർത്ഥികളുടെ പ്രായം, പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകേണ്ട മേഖല തുടങ്ങിയ 15 ചോദ്യങ്ങളാണ് ഫോറത്തിൽ ഉള്ളത്. ഫിബ്രവരി 12ന് ആരംഭിച്ച സർവ്വേ അന്തിമഘട്ടത്തിലാണ്. മാർച്ച് 10ഓടെ സർവ്വേ പൂർത്തിയാക്കി വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ സൂക്ഷിക്കും. ഭാവിയിൽ ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾ അവിഷ്‌കരിക്കുക. വിദ്യാർഥികൾ നേരിടുന്ന പ്രയാസങ്ങൾ കണ്ടെത്തുകയെന്നതും സർവ്വേയുടെ ലക്ഷ്യമാണെന്ന് പ്രസിഡന്റ് സി രാജീവൻ പറഞ്ഞു.



Post Top Ad