സിബിഐ 5 ദ ബ്രെയ്ൻ; U/A സർട്ടിഫിക്കറ്റുമായി അയ്യരും കൂട്ടരും: മെയ് ഒന്നിന് പ്രദർശനത്തിന് എത്തും - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

സിബിഐ 5 ദ ബ്രെയ്ൻ; U/A സർട്ടിഫിക്കറ്റുമായി അയ്യരും കൂട്ടരും: മെയ് ഒന്നിന് പ്രദർശനത്തിന് എത്തും

 


സിബിഐ ചിത്രങ്ങൾ മലയാളത്തിൽ ഒരുക്കി വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ മധുവും എസ് എൻ സ്വാമിയും. 

മമ്മൂട്ടി സേതുരാമയ്യർ സിബിഐ ആയി എത്തിയ ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിൻ്റെ നാല് ഭാഗങ്ങൾ ആണ് ഇതുവരെ ഇറങ്ങിയത്. ഇപ്പോൾ അഞ്ചാം ഭാഗം റിലീസിന് തയാറായിരിക്കുകയാണ്. സിബിഐ 5 ദ ബ്രെയ്ൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സെൻസറിങ് പൂർത്തിയാക്കുകയു൦ ചിത്രത്തിൻ്റെ  റിലീസ് തീയതി പുറത്തുവിടുകയും ചെയ്തു. ചിത്രം U/A സർട്ടിഫിക്കറ്റുമായി ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ മെയ് ഒന്നിന് പ്രദർശനത്തിന് എത്തും.    

അഞ്ചാം ഭാഗത്തിൽ ​ജ​ഗ​തി​ ​ശ്രീ​കു​മാ​റും​ ​അ​ഭി​ന​യി​ക്കു​ന്നു എന്നതാണ് ഏറ്റവും വലിയ അപ്‌ഡേറ്റ്. ജഗതി ശ്രീകുമാർ ഇതുവരെയുള്ള എല്ലാ ഭാഗങ്ങളും അഭിനയിച്ചിട്ടുണ്ട്. സേ​തു​രാ​മ​യ്യ​രു​ടെ​ ​അ​സി​സ്റ്റ​ന്റാ​യ​ ​വി​ക്രം എന്ൻ കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രങ്ങളിൽ അവതരിപ്പിച്ചത്.​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​നി​ന്നു 2012​ ​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ർ​ന്ന് ​വി​ട്ടു​നി​ന്ന​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​ർ​ ​​ ​ഒ​രു​ ​പ​ര​സ്യ​ചി​ത്ര​ത്തി​ലും​ ​സി​നി​മ​യി​ലും ക​ഴി​ഞ്ഞ​വ​ർ​ഷം​ ​അ​ഭി​ന​യി​ച്ചു.​ ​സി​നി​മ​ ​റി​ലീ​സാ​യി​ട്ടി​ല്ല. ​സി.​ബി.​ഐ​ 5​ൽ​ ​ജഗതി ​അ​ഭി​ന​യി​ക്കു​ന്ന​ ​രം​ഗ​ങ്ങ​ൾ​ ജ​ഗ​തി​ ​ശ്രീ​കു​മാ​റി​ന്റെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പേ​യാ​ടു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​സ​തി​യി​ൽ​ത്ത​ന്നെ​ ​ചി​ത്രീ​ക​രിച്ചു.16 വർഷങ്ങൾക്ക് ശേഷം ആണ് അഞ്ചാം ഭാഗം എത്തുന്നത്. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നവംബർ 29നാണു നടന്നത്  .രമേശ് പിഷാരടി  ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിൻ ഷാഹിർ, ആശാ ശരത്, സായ്കുമാർ, രൺജി പണിക്കർ എന്നിവരാണ് ഈ ഭാഗത്തിലെ താരങ്ങൾ. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് പുറത്തിറക്കിയ സിബിഐ ചലച്ചിത്ര പരമ്പരയിലെ പ്രധാന കഥാപാത്രമാണ് സേതുരാമയ്യർ. 

മമ്മൂട്ടി ആണ് സേതുരാമയ്യരായി വേഷമിട്ടത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004), നേരറിയാൻ സി.ബി.ഐ. (2005) എന്നീ ചലച്ചിത്രങ്ങളിലാണ് സേതുരാമയ്യർ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകമായ രൂപഭാവവും വസ്ത്രധാരണാരീതിയും കുറ്റാന്വേഷണത്തിലെ വേറിട്ട വഴികളും സേതുരാമയ്യരെ വ്യത്യസ്തനാക്കി.







Post Top Ad