ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: പുഴ യാത്ര സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: പുഴ യാത്ര സംഘടിപ്പിച്ചു



ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ പുഴ യാത്ര സംഘടിപ്പിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി ഏപ്രിൽ 24 നാണ് ചാമ്പ്യൻഷിപ്പ്.

പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ മുതൽ അഴീക്കൽ പോർട്ട് വരെ 11 കിലോമീറ്റർ ദൂരമാണ് ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തും. ആന്തൂർ മുനിസിപ്പാലിറ്റിയിലൂടെയും നാറാത്ത്, പാപ്പിനിശ്ശേരി, കൊളച്ചേരി, ചിറക്കൽ, അഴീക്കോട്, വളപട്ടണം, മാട്ടൂൽ തുടങ്ങിയ പഞ്ചായത്തുകളിലൂടെയും കയാക്കത്തോൺ കടന്നു പോകും.



കയാക്കിങ്ങിനെത്തുന്നവർക്ക് നവ്യാനുഭവം പകർന്നു നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണ കൂടവും ഡിടിപിസിയും. സുരക്ഷാ സഹായങ്ങൾക്കായി കോസ്റ്റൽ പോലീസ്, വിവിധ കരകളിൽ ആംബുലൻസ് സൗകര്യം, അനൗൺസ്മെന്റ് സൗകര്യത്തോടെയുള്ള ബോട്ടുകൾ, ബോട്ടുകളിൽ മെഡിക്കൽ ടീം,  ആവശ്യമായ റിഫ്രഷ്‌മെന്റുകൾ തുടങ്ങിയവ  സജ്ജീകരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മത്സരാർത്ഥികൾക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മത്സരം വിജയകരമായി പൂർത്തീകരിക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.
ആന്തൂർ മുനിസിപ്പൽ ചെയർമാൻ പി. മുകുന്ദൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ രമേശൻ, എ വി സുശീല, കെ അജീഷ്, അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ എൻ രാജു, വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.ഐ പി രാമകൃഷ്ണൻ,  ഡി ടി പി സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, പോർട്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു .


Post Top Ad