വ്യാജ പോക്‌സോ കേസുകള്‍ ഉയരുന്നു; വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളുടെ വ്യാജമൊഴി ഉപയോഗിക്കുന്നതായി സൂചിപ്പിച്ച് കണക്കുകള്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Sunday, 24 April 2022

വ്യാജ പോക്‌സോ കേസുകള്‍ ഉയരുന്നു; വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളുടെ വ്യാജമൊഴി ഉപയോഗിക്കുന്നതായി സൂചിപ്പിച്ച് കണക്കുകള്‍


സംസ്ഥാനത്ത് വ്യാജ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി നിയമവിദഗ്ധര്‍. അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 6939 പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 312 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ പോക്‌സോ കേസുകള്‍ക്കെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശവു ഫലം കണ്ടിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി കുടുംബകോടതികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ വ്യാജ പോക്‌സോ കേസുകള്‍ക്ക് കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാജ കേസുകളില്‍ പെട്ട് നിരപരാധിത്വം തെളിയിക്കാനാവാതെ നെട്ടോട്ടമോടുന്നവരുടെ എണ്ണവും കൂടുകയാണ്. 2015 മുതല്‍ 2019 വരെ യുള്ള 5 വര്‍ഷം 6939 പോക്‌സോ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേവലം 312 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് മൊത്തം പോക്‌സോ കേസുകളുടെ 4.49 ശതമാനം മാത്രമാണ് കഴിഞ്ഞ 5 വര്‍ഷമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാവുമ്പോള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് വ്യാജ പരാതികള്‍ സൃഷ്ടിക്കപ്പെടാന്‍ എളുപ്പമാണെന്നതും പോക്‌സോ കേസുകള്‍ ദുരുപയോഗത്തിന് ഇടനല്‍കുന്നു. മുമ്പില്‍ എത്തുന്ന പരാതികളുടെ സത്യാവസ്ഥ തെളിയിക്കുകയെന്നത് എളുപ്പമല്ലെന്നാണ് പൊലീസും വ്യക്തമാക്കുന്നത്.




Post Top Ad