മട്ടന്നൂർ പ്രസ് ഫോറത്തിന്റെയും നാസർ മട്ടന്നൂർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ നാസർ അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ അവാർഡ് രാഷ്ട്രദീപിക ശ്രീകണ്ഠപുരം ലേഖകൻ എം.വി. അബ്ദുൾ റൗഫിന് കെ.കെ.ശൈലജ എംഎൽഎ കൈമാറി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 April 2022

മട്ടന്നൂർ പ്രസ് ഫോറത്തിന്റെയും നാസർ മട്ടന്നൂർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ നാസർ അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ അവാർഡ് രാഷ്ട്രദീപിക ശ്രീകണ്ഠപുരം ലേഖകൻ എം.വി. അബ്ദുൾ റൗഫിന് കെ.കെ.ശൈലജ എംഎൽഎ കൈമാറി


മട്ടന്നൂർ: മട്ടന്നൂർ പ്രസ് ഫോറത്തിന്റെയും നാസർ മട്ടന്നൂർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ നാസർ അനുസ്മരണവും നാസർ സ്മാരക പത്ര പ്രവർത്തക അവാർഡ് വിതരണം ചെയ്തു. 2013 ഏപ്രിൽ 6ന് രാവിലെ പറശിനിക്കടവിലുണ്ടായ അപകടത്തിലാണ് മാധ്യമം പത്രത്തിന്റെ ലേഖകനായ  നാസർ മട്ടന്നൂർ മരിക്കുന്നത്. സ്വന്തമായി നിർമിക്കുന്ന വീടിന് മണലെടുത്ത്  വരുന്നതിനിടെ നാസർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മണൽലോറി പിന്നോട്ട് വന്നു ഇടിച്ചായിരുന്നു അപകടം. 9-ാം ചരമ വാർഷികത്തിന്റെ ഭാഗമായാണ് പ്രസ് ഫോറത്തിന്റെയും നാസർ മട്ടന്നൂർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ നാസർ അനുസ്മരണവും

നാസർ സ്മാരക പത്ര പ്രവർത്തക അവാർഡ് വിതരണം ചെയ്തത്. കൂടാളി പബ്ലിക് സർവന്റ്സ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം പുലരണമെങ്കിൽ മാധ്യമങ്ങൾ അത്യാവശ്യമാണെന്നും അസ്വസ്ഥതകൾക്കിടയാക്കാതെ മതേതര സ്വഭാവം കാത്തു സൂക്ഷിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കണമെന്നും എംഎൽഎ പറഞ്ഞു.

അവാർഡ് ജേതാവ് ശ്രീകണ്ഠപുരം രാഷ്ട്രദീപിക ലേഖകൻ എം.വി. അബ്ദുൾ റൗഫിന് എംഎൽഎ അവാർഡ് നൽകി. നഗരസഭ ചെയർ പേഴ്സൺ അനിത വേണു ക്യാഷ് അവാർഡ്  വിതരണം ചെയ്തു. എം.സി. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാൻ കെ.ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.പുരുഷോത്തമൻ, സി.വി.ശശീന്ദ്രൻ, ഇ.പി. ഷംസുദീൻ, കെ.വി.ജയചന്ദ്രൻ, ബിജു ഏളക്കുഴി, വി.ആർ. ഭാസ്കരൻ, എ.സുധാകരൻ, അണിയേരി അച്ചുതൻ, കെ.പി.രമേശൻ, വി.ആർ. ഭാസ്കരൻ, കെ .ശ്രീധരൻ, ഒ.കെ.പ്രസാദ്, കെ.കെ. ഉസ്മാൻ, സന്തോഷ് മാവില, പി.വി. ധനലക്ഷ്മി, എൻ.സി. സുമോദ്, എ.വി.മുനീർ, ഡി.മുനീർ, എം.വി. അബ്ദുൾ റൗഫ് തുടങ്ങിയവർ പ്രസംഗിച്ചു.



Post Top Ad