ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുസ്ലിംലീഗിനെ മാതൃകയാക്കുക: അബ്ദുറഹ്മാൻ കല്ലായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 April 2022

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുസ്ലിംലീഗിനെ മാതൃകയാക്കുക: അബ്ദുറഹ്മാൻ കല്ലായി


ഇരിക്കൂർ: കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മുസ്ലിം ലീഗിനോട് മത്സരിക്കേണ്ടത് ജീവകാരുണ്യപ്രവർത്തനങ്ങളിലാണെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പ്രസ്താവിച്ചു. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിൽ പോലും മുസ്ലിം ലീഗിന്റെ സന്നദ്ധ വളണ്ടിയർമാരുടെ സേവനം  മികച്ച മാതൃകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിച്ചിട്ടുണ്ടെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ മറ്റ് രാഷ്ട്രീയപാർട്ടികൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം ലീഗ് ഇരിക്കൂർ പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 3000 കുടുംബങ്ങൾക്കുള്ള       പെരുന്നാൾ കിറ്റ് വിതരണവും ദുആ മജ്‌ലിസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബൂബക്കർ ഹാജി ബ്ലാത്തൂർ മുഖ്യാതിഥിയായി. അസീസ് ഫൈസി പേരാമ്പ്ര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പി.കെ ശംസുദ്ദീൻ, കെ. മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജി, എൻ. വി ഹാഷിം, കെ.പി അഷ്‌റഫ്, കെ.പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, യു.പി അബ്ദുറഹ്മാൻ, എൻ. വി ഹാരിസ്, കെ.പി അബ്ദുള്ള, കെ.കെ കുഞ്ഞി മായൻ മാസ്റ്റർ, എം.പി ഹംസ, എം.പി അഷ്റഫ്, കെ.ടി അനസ്, അഡ്വ എ.പി ജാഫർ സാദിഖ്, എൻ.വി അനസ്, എം.സി അഷ്റഫ്, റഷീദ് കുന്നത്ത്, മുനീർ കുന്നത്ത് എന്നിവർ സംസാരിച്ചു.




Post Top Ad