കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനം നീട്ടിവച്ചു. ചില ഔദ്യോഗിക കാരണത്താലാണ് തീരുമാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു. പുതുക്കിയ തീയ്യതി വൈകാതെ അറിയിക്കും. നേരത്തെ ഏപ്രില്‍ 29-നാണ് കേന്ദ്ര ആഭ്യന്തരയുടെ കേരള സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.