നായിക്കാലി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് കവർച്ച നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 April 2022

നായിക്കാലി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് കവർച്ച നടത്തി


മട്ടന്നൂർ: മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നായിക്കാലി ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാക്കൾ ശ്രീകോവിനുള്ളിൽ ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയ ഒരു പവന്റെ സ്വർണ മാലയും ശ്രീകോവിലിന് മുന്നിൽ വച്ച രണ്ടു ഭണ്ഡാരവും ഗണപതി കോവിലിന് മുന്നിൽ വച്ച ഭണ്ഡാരവുമാണ് പൊളിച്ച് പണം കവർന്നത്. വിവരമറിഞ്ഞ് മട്ടന്നൂർ പൊലീസും കണ്ണൂരിൽ നിന്ന് വിരല ടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കിളിയങ്ങാട്ടെ രണ്ടു ക്ഷേത്രങ്ങളിലും ഉരുവച്ചാലിലെ ഒരു വീട്ടിലും കവർച്ച നടന്നിരുന്നു. ഉരുവച്ചാൽ ടൗണിലെ ഐടിസി ട്രേഡിങ് കമ്പനി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ഉരുവച്ചാൽ യൂണിറ്റ് പ്രസിഡന്റുമായ സി. നൗഷാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. നൗഷാദിന്റെ വീട്ടിൽ നിന്നും 40 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നിരുന്നു. ഇതിന്റെ പ്രതികളെ കണ്ടെത്തുന്നതിനിടയാണ് വീണ്ടും കവർച്ച നടന്നത്.



Post Top Ad