രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ഡല്‍ഹിയിലും പഞ്ചാബിലും മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടിയ സാഹചര്യത്തിലാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കിയത്. ഇതിനിടെ മദ്രാസ് ഐഐടിയില്‍ കൊവിഡ് വ്യാപനം കണ്ടെത്തി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകന് ഉള്‍പ്പെടെ 30 പേര്‍ക്കാണ് ഐഐടിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ളവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും ക്വാറന്റീനിലാണ്.