തിരുവനന്തപുരം: എൽ ഡി എഫിന് വേണ്ടി കെ വി തോമസ് പ്രചാരണത്തിനിറങ്ങിയാൽ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ വി തോമസ് അത്രവലിയ ശ്രദ്ധാകേന്ദ്രമല്ല. പാർട്ടി അച്ചടക്കം ലംഘിച്ചാൽ നടപടിയുണ്ടാകും. ഈ തെരഞ്ഞെടുപ്പിന്റെ മുഖത്ത് കെ വി തോമസ് ഒരു വിഷയമല്ല. ഒരു ചർച്ചാവിഷയവുമല്ല, ശ്രദ്ധാകേന്ദ്രവുമല്ല നല്ല പരിചയസമ്പന്നരാണ് അച്ചടക്ക സമിതിയിലുള്ളത്. എന്ത് വേണമെന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടത് ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്നാണ്. ഞങ്ങൾ പൂർണവിശ്വാസം ഹൈക്കമാൻഡിൽ സമർപ്പിച്ചിട്ടുണ്ട്. ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ച് യുക്തസഹജമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും സുധാകരൻ പറഞ്ഞു. നേരത്തെ കെവി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ ഇപ്പോ പുറത്താക്കും ഇപ്പോ പുറത്താക്കും എന്ന സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ കെ വി തോമസിനെതിരെ മൃദുവായ നടപടി മാത്രമാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്.
Thursday, 5 May 2022
Home
Kannur
kerala
NEWS
എൽ ഡി എഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയാൽ കെവി തോമസിനെതിരെ നടപടിയെടുക്കും: സുധാകരൻ