തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 31 August 2022

തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്.


 തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്. ബജറ്റിൽ ഉൾപ്പെടുത്തി സർക്കാരും വിനോദസഞ്ചാര വകുപ്പും ചേർന്ന് എട്ടുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ടുഘട്ടമായി നടപ്പാക്കുന്നത്. പാർക്കിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതോടെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവുണ്ടാകും.2014ലാണ് രണ്ടുകോടി രൂപ ചെലവിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് പ്രവർത്തനം തുടങ്ങിയത്.ആദ്യഘട്ടത്തിൽ ഒരു വർഷംകൊണ്ട് പാർക്കിന്റെ സാധ്യതകൾ ഉപയോഗിച്ച് ‘കണ്ടൽ ടൂറിസം പദ്ധതി, കണ്ടൽ നടപ്പാത, പാർക്കിൽനിന്ന് വയലിലൂടെയുള്ള നാല് കിലോമീറ്റർ നടപ്പാത, സൈക്കിൾ വേ, കുട്ടികൾക്കായുള്ള അഡ്വഞ്ചർ പാർക്ക് എന്നിവ ഒരുക്കും.രണ്ടാം ഘട്ടത്തിൽ ഞ്ചാരികൾക്കു കലാകാരന്മാർക്കുംഒത്തുകൂടാനുംകൂടിക്കാഴ്‌ചകൾ നടത്താനും ആംഫി തിയേറ്റർ, മഡ് ഫുട്ബോൾ സൗകര്യം, പെഡൽ ബോട്ട് സർവീസ്, കയാക്കിങ്, ഫ്ളോട്ടിങ് ഡൈനിങ്, അമ്പതോളംപേർക്ക് ഒരേ സമയം പ്രയോജനപ്പെടുന്ന മെഡിറ്റേഷൻ സ്പേസ്, ഗവേഷകർക്കായി കണ്ടൽ ഗവേഷണ കേന്ദ്രം എന്നിവ സജ്ജമാക്കും. പദ്ധതിയുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്.



Post Top Ad