ആകാശം തൊട്ട്‌ ഗോപിക ; പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള ആദ്യ എയർഹോസ്റ്റസായി കണ്ണൂർ ആലക്കോട്‌ സ്വദേശിനി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 31 August 2022

ആകാശം തൊട്ട്‌ ഗോപിക ; പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള ആദ്യ എയർഹോസ്റ്റസായി കണ്ണൂർ ആലക്കോട്‌ സ്വദേശിനി.



 തിരുവനന്തപുരം: വീട്ടിലിരുന്ന്‌ വിമാനംനോക്കി സ്വപ്‌നങ്ങൾ നെയ്‌ത ഗോപിക ഗോവിന്ദ്‌ ഇനി വിമാനത്തിലിരുന്ന്‌ വീട്‌ കാണും. ‘ഹലോ നമസ്‌കാർ’… എന്ന അഭിവാദ്യത്തോടെ യാത്രക്കാരെ പുഞ്ചിരിച്ച്‌ കൈകൂപ്പി എയർ ഇന്ത്യ വിമാനത്തിലേക്ക്‌ വരവേൽക്കുമ്പോൾ അവർക്കൊപ്പം പറന്നുയരുന്നത്‌ ഒരുനാടിന്റെ സ്വപ്‌ന സാക്ഷാത്‌കാരംകൂടിയാണ്‌. കേരളത്തിലെ പട്ടികവർഗ വിഭാഗക്കാരിയായ ആദ്യ എയർഹോസ്റ്റസ്‌ ഗോപിക്ക്‌ ഇനി എയർ ഇന്ത്യയിൽ മുംബൈയിൽ ഒരു മാസത്തെ പരിശീലനം കൂടിയുണ്ട്‌.കണ്ണൂർ ആലക്കോട്ടെ കണിയഞ്ചാൽ ഗവ. ഹൈസ്കൂളിൽ എട്ടിൽ പഠിക്കുമ്പോഴേ ഗോപിക മനസ്സിൽ താലോലിച്ച സ്വപ്‌നമാണ്‌ സർക്കാരിന്റെ കരുതലിൽ യാഥാർഥ്യമാക്കിയത്‌. പട്ടികവർഗ വിഭാഗക്കാർക്ക്‌ അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ്‌ കോഴ്‌സ്‌ പഠിക്കാനുള്ള സർക്കാർ സഹായമാണ്‌ ഗോപികയുടെ ‘ആകാശജീവിതം’ സാക്ഷാത്‌കരിച്ചത്‌. വയനാട്ടിലെ ഡ്രീംസ്‌കൈ ഏവിയേഷൻ ട്രെയിനിങ്‌ അക്കാദമിയിലായിരുന്നു പരിശീലനം. കോഴ്‌സ്‌ പൂർത്തിയാകും മുമ്പേയാണ്‌ ജോലി ലഭിച്ചത്‌.സർക്കാരൊരുക്കിയ സഹായംകൊണ്ടുമാത്രമാണ്‌ താനുൾപ്പെടെയുള്ള പിന്നാക്ക വിഭാഗക്കാർക്ക്‌ ഉയർന്ന ഫീസും മറ്റ്‌ ചെലവുകളുമുൾപ്പെടെ താങ്ങാനായതെന്ന്‌ ഗോപിക പറഞ്ഞു. ഒരുലക്ഷം രൂപയോളമുള്ള ഫീസും സ്റ്റൈപെൻഡും താമസസൗകര്യവുമെല്ലാം സർക്കാർ ഒരുക്കിത്തന്നു. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിൽ വിദഗ്‌ധ പരിശീലനവും നൽകി.കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും ബിജിയുടെയും മകളാണ്‌ . സഹോദരൻ ഗോകുൽ. സ്വപ്‌നം സാക്ഷാത്‌കരിച്ച സർക്കാരിന്‌ നന്ദി അറിയിക്കാൻ ഗോപിക ചൊവ്വാഴ്‌ചനിയമസഭയിലെത്തി

.

Post Top Ad